ശബരിമല മേൽശാന്തിയായി ചുമതലയേൽക്കുന്നതിനുമുമ്പ് വി.കെ. ജയരാജ് പോറ്റി ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

ശബരിമല ദർശനത്തിന് കഴിയാത്തവർ 41 ദിവസം വ്രതമനുഷ്ഠിക്കണമെന്ന് നിയുക്ത മേൽശാന്തി

ആലുവ: ​േകാവിഡിനെത്തുടർന്ന് ശബരിമല ദർശനത്തിന് പോകാനാകാത്ത ഭക്തർ വീട്ടിൽ നിലവിളക്ക് തെളിച്ച് 41 ദിവസം വ്രതാനുഷ്​ഠാനം പാലിക്കണമെന്ന് നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി. ശബരിമലയിൽ മേൽശാന്തിയായി ചുമതലയേൽക്കുംമുമ്പ് ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.

മണ്ഡലകാലം തുടങ്ങി രണ്ടോ മൂന്നോ ആഴ്ചക്കകം കോവിഡ്​ വ്യാപനത്തോത് കുറയുമെന്നാണ് പ്രതീക്ഷ.

അപ്പോൾ കൂടുതൽ പേർക്ക് ദർശനസൗകര്യം ലഭിക്കും. നിലവി​െല സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

മേൽശാന്തിയെ മണപ്പുറത്ത് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അഖില ഭാരത അയ്യപ്പപ്രചാര സഭ ദേശീയ പ്രസിഡൻറ്​ അയ്യപ്പദാസ്, കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ (ആലങ്ങാട്ടുയോഗം), നഗരസഭ വൈസ് ചെയർപേഴ്‌സൻ സി. ഓമന, മണപ്പുറം ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ്​ ഗോപാലകൃഷ്ണൻ, ഹരീഷ് കണ്ണൻ, കലാധരൻ, കെ.പി. അരവിന്ദാക്ഷൻ, എ.എസ്. സലിമോൻ, സജീവ് ദേവ് എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.