പെരിയാർ നീന്തി കടന്നവരും പരിശീലകൻ സജി വാക്കശ്ശേരിയും ജില്ല കലക്ടർ ജി. പ്രിയങ്കക്കൊപ്പം
പെരിയാർ നീന്തിക്കടന്ന് ഏഴു വയസ്സുകാരിയടക്കം 29 അംഗ സംഘം
ആലുവ: ഏഴ് വയസുകാരി ഉൾപ്പെടുന്ന 29 അംഗ സംഘം പെരിയാർ നീന്തി കടന്നു. പെരിയാറിൽ വർഷങ്ങളായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ പരിശീലനം പൂർത്തീകരിച്ചവരാണ് വ്യാഴാഴ്ച്ച രാവിലേ ആലുവ മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് മുക്കാൽ കിലോമീറ്റർ പുഴ കുറുകേ നീന്തിയത്.
സൗജന്യ നീന്തൽ പരിശീലനത്തിന്റെ 17 ആമത് വർഷത്തേ രണ്ടാമത്തേ ബാച്ചിന്റെ ക്രോസിങ് ആണ് നടന്നത്. പുഴ നീന്തിക്കടന്ന 29 പേരേയും 15ന് രാവിലെ ഏഴിന് ആലപ്പുഴ ചേർത്തല വടക്കുംകര അമ്പലകടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് നീന്താൻ തയ്യാറെടുക്കുന്ന 185ഓളം പേരേയും ജില്ല കലക്ടർ ജി. പ്രിയങ്ക, ആലുവ നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ഹിജാസ്, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര, വൈസ് പ്രസിഡന്റ് ഷീല ജോസ്, വാഴക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ് എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.