പെ​രി​യാ​റി​ൽ ബ​ലി​യ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മ​ണ​പ്പു​റ​ത്തെ ബ​ലി​ത്ത​റ​യി​ൽ ക​ർ​മം ന​ട​ത്തു​ന്ന ഭ​ക്ത​ൻ

ബ​ലി​പി​ണ്ഡ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി പെ​രി​യാ​ർ; പി​തൃ​മോ​ക്ഷ സം​തൃ​പ്തി​യി​ൽ ഭ​ക്ത​ർ

ആ​ലു​വ: പി​തൃ​മോ​ക്ഷം തേ​ടി​യെ​ത്തി​യ ഭ​ക്ത​രു​ടെ ബ​ലി​പി​ണ്ഡ​ങ്ങ​ൾ പെ​രി​യാ​ർ ഏ​റ്റു​വാ​ങ്ങി. മ​ണ​പ്പു​റ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ് ബ​ലി​പി​ണ്ഡ​ങ്ങ​ൾ പെ​രി​യാ​റി​ൽ സ​മ​ർ​പ്പി​ച്ച​ത്. നാ​ക്കി​ല​യി​ലെ ബ​ലി​പി​ണ്ഡം ശി​ര​സ്സി​ൽ ചേ​ർ​ത്തു​പി​ടി​ച്ച് ഓ​രോ​രു​ത്ത​രും പെ​രി​യാ​റി​ൽ മു​ങ്ങി. ശി​വ​രാ​ത്രി രാ​വി​ൽ പൂ​ർ​വി​ക​രു​ടെ സ്മ​ര​ണ​യി​ൽ ആ​ത്മ​സം​തൃ​പ്തി​യോ​ടെ​യാ​ണ് ഭ​ക്ത​ർ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദൂ​രെ ദി​ക്കു​ക​ളി​ൽ​നി​ന്ന​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യെ​ത്തി​യ​ത്.

ബ​ലി​ത​ർ​പ്പ​ണ​ത്തി​നും ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ഒ​രു​ക്കി​യി​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ബ​ലി​ത്ത​റ​ക​ളാ​ണ് മ​ണ​പ്പു​റ​ത്ത് ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ രാ​ത്രി 12ഓ​ടെ ന​ട​ന്ന ശി​വ​രാ​ത്രി വി​ള​ക്കി​ന് ശേ​ഷ​മാ​ണ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഭ​ക്ത​ർ മ​ണ​പ്പു​റ​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​ൽ പ​ല​രും ഒ​റ്റ​ക്കൊ​റ്റ​ക്ക് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. ഉ​ച്ച​ക്ക് ശേ​ഷം കൂ​ട്ട​മാ​യി ഭ​ക്ത​ർ മ​ണ​പ്പു​റ​ത്തേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. സ​ന്ധ്യ ക​ഴി​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ​യും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യും മ​ണ​പ്പു​റ​ത്തേ​ക്ക് ഭ​ക്ത​ർ ഒ​ഴു​കി​യെ​ത്തി. വൈ​കി​യെ​ത്തി​യ​വ​രാ​ണ് മ​ണ​പ്പു​റ​ത്ത് ഉ​റ​ക്ക​മൊ​ഴി​ച്ച് ക​ഴി​ച്ചു​കൂ​ട്ടി​യ ശേ​ഷം ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്.

രാ​ത്രി 12നാ​ണ് ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി വി​ള​ക്ക് ആ​രം​ഭി​ച്ച​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് കൂ​ട്ട​മാ​യി ബ​ലി​ത​ർ​പ്പ​ണം ന​ട​ന്ന​ത്. ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി മു​ല്ല​പ്പി​ള്ളി മ​ന​ക്ക​ൽ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ ബ​ലി​ത​ര്‍പ്പ​ണം തു​ട​രും.

ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലും ബ​ലി​ത​ര്‍പ്പ​ണം ന​ട​ന്നു. മ​ണ​പ്പു​റ​ത്തെ​ത്തി​യ വി​ശ്വാ​സി​ക​ൾ​ക്കു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. മ​ണ​പ്പു​റ​ത്ത് തീ​ർ​ത്ത പ്ര​ത്യേ​ക ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ രാ​ത്രി കൗ​ൺ​സി​ല​ർ​മാ​ർ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ആ​ലു​വ ന​ഗ​ര​സ​ഭ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​ന സ​ന്ന​ദ്ധ​രാ​യ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് മ​ണ​പ്പു​റ​ത്തെ തി​ര​ക്ക് നി​യ​ന്ത്രി​ച്ച​ത്. മ​ണ​പ്പു​റ​ത്തും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പൊ​ലീ​സ് ഒ​രു​ക്കി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. അ​ൻ​പ​തോ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ളാ​ണ് മ​ണ​പ്പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​ലൂ​ടെ മ​ണ​പ്പു​റ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക പൊ​ലീ​സ് ക​ൺേ​ട്രാ​ൺ റൂ​മി​ലി​രു​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ൾ മ​ണ​പ്പു​റ​ത്തേ​ക്ക് പ്ര​ത്യേ​കം സ​ർ​വി​സു​ക​ൾ ന​ട​ത്തി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കെ മ​ണ​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വ്യാ​പാ​ര മേ​ള ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കും. ന​ഗ​ര​ത്തി​ലും ഉ​ച്ച​മു​ത​ൽ നി​ര​വ​ധി താ​ൽ​ക്കാ​ലി​ക സ്‌​റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വ്യാ​പാ​ര മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദൃ​ശ്യോ​ത്സ​വം സാം​സ്കാ​രി​ക മേ​ള​യും ന​ട​ക്കും.

Tags:    
News Summary - Periyar accepts the sacrificial offerings; Devotees are satisfied with the salvation of their ancestors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.