Posted On
date_range Updated On
date_range ഗൃഹനാഥനെയും ഭാര്യയെയും മർദിച്ച കേസിൽ പ്രതി പിടിയിൽ
ആലുവ: ഗൃഹനാഥനെയും ഭാര്യയെയും മർദിച്ച കേസിൽ പ്രതി പിടിയിൽ. അശോകപുരം കനാൽറോഡ് നീലാനിപ്പാടം വീട്ടിൽ മുരുകനാണ് (36) ആലുവ പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. പരാതിക്കാരെൻറ മകളെ കളിയാക്കിയതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടതാണ് മർദനകാരണം. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. എസ്.ഐമാരായ ആർ. വിനോദ്, പി. സുരേഷ്, വി.കെ. രവി, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ നിയാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.