ആലുവ തെരുവുനായ് ഭീതിയിൽ; ജ​നം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര മേ​ഖ​ല​യി​ൽ നാ​യ്ക്ക​ൾ പെ​രു​കു​ന്നു

ആ​ലു​വ: തെ​രു​വ് നാ​യ ഭീ​തി​യി​ൽ ന​ഗ​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും. സു​പ്രീം​കോ​ടി​തി​യെ​പ്പോ​ലും അ​നു​സ​രി​ക്കാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് വി​ല ക​ൽ​പ്പി​ക്കു​ന്നി​ല്ല. നാ​യ്ക്ക​ളെ തെ​രു​വി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടും തെ​രു​വ് നാ​യ്ക്ക​ൾ സ്വ​ത​ന്ത്ര​രാ​യി അ​ല​യു​ക​യാ​ണ്. പ്ര​ധാ​ന വ​ഴി​ക​ളും ഇ​ട​വ​ഴി​ക​ളും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളും നാ​യ​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ല​ട​ക്കം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന നാ​യ​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ ജ​നം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തോ​ട്ട​ക്കാ​ട്ടു​ക​ര മേ​ഖ​ല​യി​ൽ നാ​യ്ക്ക​ൾ പെ​രു​കു​ക​യാ​ണ്. ഹോ​ളി ഗോ​സ്റ്റ് കോ​ൺ​വെൻറ് സ്കൂ​ൾ റോ​ഡ​ട​ക്കം പ​ല വ​ഴി​ക​ളി​ലും കൂ​ട്ട​മാ​യി ത​മ്പ​ടി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ളും ഭ​യാ​ശ​ങ്ക​യി​ലാ​ണ്. രാ​ത്രി ന​ടു​റോ​ഡി​ൽ വ​രെ​യാ​ണ് നാ​യ​ക​ളു​ടെ കി​ട​പ്പ്. ഇ​തേ തു​ട​ർ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രാ​ണ് ഏ​റെ ഭ​യ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​പ​രി​ധി​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണ​വും പ​തി​വാ​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് ക​ടി​യേ​ൽ​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രെ പി​ന്തു​ട​ർ​ന്ന് കാ​ലി​ൽ ക​ടി​ക്കു​ന്നു​ണ്ട്. ഈ ​നാ​യ​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പേ ​പി​ടി​ച്ച ഒ​രു നാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് 13 പേ​രെ ക​ടി​ച്ചി​രു​ന്നു.

ക​ടി​യേ​റ്റ​വ​രി​ൽ ഒ​രാ​ൾ പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പേ ​ഇ​ള​കി​യ​പോ​ലെ അ​ക്ര​മാ​സ​ക്ത​യാ​യി​രു​ന്നു നാ​യ. ജ​ന​ങ്ങ​ളെ ക​ടി​ച്ച നാ​യ​യെ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ പ​രി​ശോ​ധ​ന​യി​യി​ൽ പേ​വി​ഷ ബാ​ധ​യു​ള്ള​താ​യി സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. ഇ​ത് ക​ടി​യേ​റ്റ​വ​ർ​ക്ക​ട​ക്കം ആ​ശ്വാ​സം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ നാ​യ ച​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ നാ​യ​യി​ൽ പേ​വി​ഷ​ബാ​ധ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ലു​വ മേ​ഖ​ല​യി​ൽ പൊ​തു​വി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ൽ വ​രെ ഏ​തു​സ​മ​യ​വും തെ​രു​വ് നാ​യ​ക​ൾ വി​ല​സു​ക​യാ​ണ്. ഇ​തു​മൂ​ലം ന​ഗ​ര​ത്തി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ത​മ്പ​ടി​ക്കു​ന്ന നാ​യ​ക​ൾ കൂ​ട്ട​മാ​യെ​ത്തി ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​ണ്. രാ​ത്രി പൊ​തു​വ​ഴി​ക​ളി​ലും മ​റ്റും ക​റ​ങ്ങി​ന​ട​ക്കു​ന്ന ഇ​വ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ആ​ളൊ​ഴി​ഞ്ഞ വ​ഴി​ക​ളി​ൽ ത​മ്പ​ടി​ച്ച് ഒ​റ്റ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​റു​ണ്ട്. പ്ര​ഭാ​ത ന​ട​ത്ത​ക്കാ​ർ​ക്കാ​ണ് ഇ​വ കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട് നാ​ട​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​ത് പ​തി​വാ​ണ്. ഇ​തി​നു​പു​റ​മെ ക​ന്നു​കാ​ലി​ക​ൾ, ആ​ടു​ക​ൾ തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും ആ​ക്ര​മി​ക്കു​ന്നു​ണ്ട്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​ട​വ​ഴി​ക​ളി​ലെ​ല്ലാം നാ​യ​ക​ൾ കൂ​ട്ട​മാ​യി ത​മ്പ​ടി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, നാ​യ​ക​ളെ പി​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ വേ​ണ്ട​ത്ര കി​ട്ടാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഒ​ഴി​യു​ക​യാ​ണ്.

ഗ്രാ​മ​ങ്ങ​ളി​ലും ദു​രി​തം

ആ​ലു​വ: ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ​ക​ൾ ദു​രി​ത​മാ​യി​ട്ടു​ണ്ട്. കു​ഞ്ഞു​ണ്ണി​ക്ക​ര, ഉ​ളി​യ​ന്നൂ​ർ ഗ്രാ​മ​ങ്ങ​ളി​ൽ നാ​യ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ചൂ​ർ​ണി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​ട്ടു​ണ്ട്.

കു​ന്ന​ത്തേ​രി, താ​യി​കാ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്‌​നാ​യ​ക​ളു​ടെ ശ​ല്യ​മു​ണ്ട്.

മെ​ട്രോ യാ​ഡ് പ​രി​സ​രം, ച​വ​ർ​പാ​ടം, തൊ​ര​പ്പ്, മാ​ന്ത്ര​ക്ക​ൽ, പ​ട്ടേ​രി​പ്പു​റം, കാ​ർ​മ്മ​ൽ ജ​ന​ര​ലേ​റ്റ്, ക​ട്ടേ​പ്പാ​ടം, മാ​രി​യി​ൽ പൈ​പ്പ് ലൈ​ൻ റോ​ഡ്‌ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ ശ​ല്യം കൂ​ടു​ത​ൽ. ഇ​തു​മൂ​ലം രാ​പ​ക​ൽ ഭേ​ത​മ​ന്യേ റോ​ഡി​ൽ കൂ​ടി യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് നാ​യ​ക​ൾ ദു​രി​ത​മാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ പു​റ​കെ ഓ​ടു​ന്ന​തും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ഖം, മ​ഹി​ളാ​ല​യം, കു​ന്നും​പു​റം, അ​മ്പ​ല​പ്പ​റ​മ്പ്, സൂ​ര്യ ന​ഗ​ർ, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ര് പ​ങ്കി​ടു​ന്ന ചു​ണ​ങ്ങം​വേ​ലി, ചൂ​ണ്ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ശ്ന​മു​ണ്ട്.

Tags:    
News Summary - Aluva street dog in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.