മന്ത്രി റോജി എം. ജോൺ

സ്വന്തം മതത്തെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലാതെ മറ്റു മതങ്ങളെ നോക്കിക്കാണുന്നവർ മതവിദ്വേഷം വളർത്തുന്നു -മന്ത്രി റോജി എം. ജോൺ

ആലുവ: സ്വന്തം മതത്തെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലാതെ മറ്റു മതങ്ങളെ നോക്കിക്കാണുന്നവരാണ് നാട്ടിൽ മതവിദ്വേഷ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് മന്ത്രി റോജി എം.ജോൺ. ആലുവ സൗഹൃദ വേദിയും സബർമതി സൗഹൃദ വേദിയും സംയുക്തമായി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച വേദ പഠിതാക്കളുടെ സംഗമം 'മാനവീയം 2026' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ മുഴുവൻ മതവിശ്വാസങ്ങളെയും പരിശോധിച്ചാൽ എല്ലാ മതങ്ങളും മനുഷ്യരോട് പറയാൻ ശ്രമിക്കുന്നത് ഒരേ ആശയങ്ങൾ തന്നെയാണെന്ന് മന്ത്രി പറഞ്ഞു.

സാഹോദര്യവും മാനവിക ഐക്യവും ശക്തിപ്പെടുത്താൻ ഭാവി സമൂഹത്തെ നയിക്കാൻ ഒരുങ്ങുന്ന വിവിധ ആശ്രമങ്ങളിലും, അറബിക് കോളജുകളിലും, സെമിനാരികളിലും വേദപഠനം നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട പഠിതാക്കളാണ് ചടങ്ങിൽ ഒത്തു ചേർന്നത്. ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര കത്തോലിക്കാസഭ മൂവാറ്റുപുഴ അതിരൂപത ബിഷപ്പ് യോഹന്നാൻ മാർ തീയോഡോഷ്യസ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ പി. മുജീബ് റഹ്മാൻ, അൻവർ സാദത്ത് എം.എൽ.എ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, അസ്ഹർ ഉലൂം കോളജ് പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്റ് ഷംസുദ്ദീൻ മന്നാനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Roji M John says Those who look at other religions without a clear understanding of their own religion are fostering religious hatred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.