നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ. ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

ആ​ലു​വ: ക​ൽ​പ​റ്റ മു​ൻ എം.​എ​ൽ.​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ചെ​രു​പ്പി​ടാ​റി​ല്ല. മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്കു​ന്ന​യാ​ളാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് മ​നു​ഷ്യ​ന്റെ മ​ന​സി​ലെ ന​ന​വും പൊ​ള്ള​ലു​മ​റി​യാം. ത​ന്റെ വീ​ട്ടി​ലെ കാ​ലി​ത്തൊ​ഴു​ത്തി​ൽ ശ്വാ​സം കി​ട്ടാ​തെ കി​ത​ച്ചി​രു​ന്നൊ​രു നേ​പ്പാ​ളി ബാ​ല​നി​ലേ​ക്ക് ആ ​ക​ണ്ണെ​ത്താ​ൻ അ​ധി​ക​നേ​രം വേ​ണ്ടി വ​ന്ന​തു​മി​ല്ല.

ബി​ക്രം എ​ന്നു​പേ​രു​ള്ള ആ ​ബാ​ല​ന്റെ കൈ​പി​ടി​ച്ച് ശ​ശീ​ന്ദ്ര​ൻ വ​യ​നാ​ട​ൻ ചു​ര​മി​റ​ങ്ങി ചെ​ന്ന​ത് മ​മ്മൂ​ട്ടി​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​ണ്. മ​മ്മൂ​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ലും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഹൃ​ദ്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​യ​ത്.

ഹൃ​ദ​യ ധ​മ​നി​യി​ലെ സു​ഷി​രം മൂ​ലം പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബി​ക്രം ക​ഴി​ഞ്ഞ​ദി​വ​സം നി​റ​ഞ്ഞ ചി​രി​യോ​ടെ ആ​ശു​പ​ത്രി വി​ട്ടു. ഇ​നി അ​വ​ൻ ജീ​വി​ത​ത്തി​ൽ കി​ത​യ്ക്കാ​തെ മു​ന്നേ​റും. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്ന മ​മ്മൂ​ട്ടി എ​ന്ന മ​ല​യാ​ളി​ന​ന്മ​യു​ടെ ക​ഥ തു​ട​ങ്ങു​ന്ന​ത് ശ​ശീ​ന്ദ്ര​ന്റെ വ​യ​നാ​ട്ടി​ലെ ഫാ​മി​ൽ നി​ന്നു​മാ​യി​രു​ന്നു. പി​താ​വ് ദ​ല്ലോ സൗ​ദി​നൊ​പ്പം മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് ബി​ക്ര​വും കു​ടും​ബ​വും വ​യ​നാ​ട്ടി​ൽ എ​ത്തി​യ​ത്. ശ​ശീ​ന്ദ്ര​ന്റെ ഫാ​മി​ലാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ദ​ല്ലോ സൗ​ദി​ന് ജോ​ലി. കു​ടും​ബ​ത്തി​ന്റെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സി.​കെ. ശ​ശീ​ന്ദ്ര​ൻ ബി​ക്ര​മി​ന്റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​റി​യു​ന്ന​ത്. വോ​ളി​ബോ​ൾ ന​ന്നാ​യി ക​ളി​ക്കു​മെ​ങ്കി​ലും, ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം കാ​ര​ണം എ​ട്ടാം ക്ലാ​സി​ൽ ബി​ക്ര​മി​ന് പ​ഠ​നം നി​ർ​ത്തേ​ണ്ടി വ​ന്നു. അ​വ​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ഹൃ​ദ​യ​വേ​ദ​ന​യ​റി​ഞ്ഞ സി.​കെ ശ​ശീ​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രെ ബ​ന്ധ​പ്പെ​ട്ടു. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബി​ക്ര​മി​ന് ‘പേ​റ്റ​ന്റ് ഡ​ക്റ്റ​സ് ആ​ർ​ട്ടീ​രി​യോ​സ​സ്’ എ​ന്ന ജ​ന്മ​നാ​ലു​ള​ള ഹൃ​ദ​യ​വൈ​ക​ല്യ​വും, ശ്വാ​സ​കോ​ശ ധ​മ​നി​യി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ക​ണ്ടെ​ത്തി.

മ​രു​ന്നു​ക​ൾ ന​ൽ​കി സ്ഥി​തി നി​യ​ന്ത്രി​ച്ചെ​ങ്കി​ലും പൂ​ർ​ണ​പ​രി​ഹാ​രം ആ​യി​ല്ല. പി​താ​വ് ദ​ല്ലോ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സി.​കെ ശ​ശീ​ന്ദ്ര​നെ ഫോ​ണി​ൽ വി​ളി​ച്ചു. വ​യ​നാ​ട്ടു​കാ​ര​നാ​യ ന​ട​ൻ അ​ബു സ​ലിം വ​ഴി മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​മാ​യ കെ​യ​ർ ആ​ന്റ് ഷെ​യ​റി​നെ​ക്കു​റി​ച്ച​റി​ഞ്ഞ ശ​ശീ​ന്ദ്ര​ൻ മ​മ്മൂ​ട്ടി​യു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മ​മ്മൂ​ട്ടി ശ​ശീ​ന്ദ്ര​നെ എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​ച്ചു ബ​ന്ധ​പ്പെ​ടാ​നും കു​ട്ടി​യു​ടെ ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തി​ക്കൊ​ടു​ക്കാ​നും കെ​യ​ർ ആ​ന്റ് ഷെ​യ​ർ ഭാ​ര​വാ​ഹി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. അ​ങ്ങ​നെ​യാ​ണ് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ബി​ക്ര​മി​ന്റെ ചി​കി​ത്സ​യ്ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ബി​ക്ര​വും, പി​താ​വും പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​ൻ ഡോ. ​മു​സ്ത​ഫ ജ​നീ​ലി​നെ ക​ണ്ടു. ശ്വാ​സ​കോ​ശ ധ​മ​നി​യി​ലെ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം ശ​സ്ത്ര​ക്രി​യ​ക്ക് വെ​ല്ലു​വി​ളി ആ​യി​രു​ന്നു.

തു​ട​ർ​ന്ന് പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ ക​ത്തീ​റ്റ​ർ ക​ട​ത്തി​യു​ള​ള താ​ക്കോ​ൽ​ദ്വാ​ര മാ​ർ​ഗം അ​വ​ലം​ബി​ച്ച് ധ​മ​നി​യി​ലെ സു​ഷി​രം സു​ര​ക്ഷി​ത​മാ​യി അ​ട​ച്ചു. സ​ങ്കീ​ർ​ണ​മാ​യ ചി​കി​ത്സ​യി​ൽ പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​പ്രീ​തി കാ​ഥ​ൽ, പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് അ​ന​സ്തേ​ഷ്യോ​ള​ജി ക​ൺ​സ​ൾ​ട്ട​ൻ​റ് ഡോ.​ബി​ജി​ന ഭ​ര​ത​ൻ കെ ​എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ഒ​രാ​ഴ്ച നീ​ണ്ട ആ​ശു​പ​ത്രി വാ​സ​ത്തി​നൊ​ടു​വി​ൽ ബി​ക്ര​മി​നെ തി​രി​കെ വ​യ​നാ​ട്ടി​ലേ​ക്ക് കൂ​ട്ടാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​നും എ​ത്തി​യി​രു​ന്നു.

മ​നു​ഷ്യ​ർ സൃ​ഷ്ടി​ക്കു​ന്ന എ​ല്ലാ അ​തി​ർ​ത്തി​ക​ൾ​ക്കും മു​ക​ളി​ലാ​ണ് മ​നു​ഷ്യ​ത്വ​മെ​ന്ന് മ​മ്മൂ​ട്ടി തെ​ളി​യി​ച്ച​താ​യി സി.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

News Summary - CK Saseendran crosses the border for Nepali boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.