Posted On
date_range Updated On
date_range കടുങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിനിടെ എ - ഐ ഗ്രൂപ്പുകാർ ഏറ്റുമുട്ടി
ആലുവ: കടുങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിനിടെ എ. - ഐ. ഗ്രൂപ്പുകാർ ഏറ്റുമുട്ടി. മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് കയ്യാങ്കളി ഉണ്ടായത്.
പാർട്ടി ഓഫീസിനകത്ത് പ്രവർത്തകരുടെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തായി. ഏറ്റുമുട്ടിയ പ്രവർത്തകർ കസേരകൾ വലിച്ചെറിഞ്ഞു.
എ ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ളതാണ് മണ്ഡലം കമ്മിറ്റി. ഇത്തവണ പഞ്ചായത്തിൽ രണ്ട് മണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചിട്ടും ഐ ഗ്രൂപ്പിന് ഭാരവാഹിത്വം ലഭിച്ചില്ല. ഇതേതുടർന്ന് ഒരു സംഘം യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.