മൻസൂർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
നീലേശ്വരം: ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ നീലേശ്വരം പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ സ്കൂൾ റോഡിലെ മൻസൂറിനെയാണ് (24)നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം നിടുങ്കണ്ടയിൽ വച്ചാണ് മൻസൂറിനെ പിടികൂടിയത്. ഇയാളിൽനിന്ന് 1.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. സി.ഐ. കെ. പ്രേംസദൻ, എസ്.ഐ ടി.വിശാഖ്, സിനിയർ സിവിൽ ഓഫീസർ ഗിരിഷ്, ആനന്തകൃഷ്ണൻ, പ്രബീഷ്, ജയേഷ്, സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.