പ്രതീകാത്മക ചിത്രം

ടിക്കറ്റ് തർക്കം; യാത്രക്കാരനെ കണ്ടക്ടർ മർദിച്ചതായി പരാതി

നീ​ലേ​ശ്വ​രം: സ്റ്റോ​പ്പി​ലേ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ ക​ഴു​ത്തു​പി​ടി​ച്ച് ഞെ​രി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് ജീ​വ​ന​ക്കാ​ര​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​രി​ന്ത​ളം കു​മ്പ​ള​പ്പ​ള്ളി​യി​ലെ പി.​വി. രാ​ജ്മോ​ഹ​ന​ൻ (54) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​ന് രാ​ജ്മോ​ഹ​ന​ൻ കെ.​എ​ൽ. 60 എ​ക്സ് 8494 ന​മ്പ​റി​ലു​ള്ള മൂ​കാം​ബി​ക സ്വ​കാ​ര്യ ബ​സി​ൽ കോ​യി​ത്ത​ട്ട​യി​ൽ​നി​ന്ന് ക​യ​റി പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് സ്റ്റോ​പ്പി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ നെ​ഹ്റു കോ​ള​ജി​നു​മു​ന്നി​ൽ സ്റ്റോ​പ്പി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ൽ നീ​ലേ​ശ്വ​ര​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ക​ണ്ട​ക്ട​ർ 23 രൂ​പ​യു​ടെ ടി​ക്ക​റ്റ് ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. സ്ഥി​ര​മാ​യി ഈ ​റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന ആ​ളെ​ന്ന നി​ല​യി​ൽ നെ​ഹ്റു കോ​ള​ജി​ന് സ​മീ​പം സ്റ്റോ​പ്പ് ഉ​ണ്ടെ​ന്ന് രാ​ജ്മോ​ഹ​ന​ൻ ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞെ​ങ്കി​ലും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

തു​ട​ർ​ന്ന് ബ​സ് നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ, നീ​ലേ​ശ്വ​രം ക​ഴി​ഞ്ഞു​ള്ള അ​ടു​ത്ത സ്റ്റേ​ജ് ഏ​താ​ണെ​ന്ന് രാ​ജ്മോ​ഹ​ന​ൻ ചോ​ദി​ച്ചു. അ​ത് നെ​ഹ്റു കോ​ള​ജാ​ണെ​ന്ന് ക​ണ്ട​ക്ട​ർ ത​ന്നെ സ​മ്മ​തി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം നെ​ഹ്റു കോ​ള​ജി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്ന​തി​ന്റെ കാ​ര​ണം ചോ​ദി​ച്ച​തോ​ടെ ക​ണ്ട​ക്ട​ർ പ്ര​കോ​പി​ത​നാ​യി സം​സാ​രി​ക്കു​ക​യും ക​ഴു​ത്തി​ൽ പി​ടി​ച്ച് അ​മ​ർ​ത്തി കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് രാ​ജ്മോ​ഹ​ന​ന്റെ പ​രാ​തി.

ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​തെ​ന്നും ഇ​തു​മൂ​ലം താ​ൻ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ രാ​ജ്മോ​ഹ​ന​ൻ നീ​ലേ​ശ്വ​രം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ടാ​തെ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ, കാ​സ​ർ​കോ​ട് ആ​ർ.​ടി.​ഒ, കാ​ഞ്ഞ​ങ്ങാ​ട് ജോ​യ​ന്റ് ആ​ർ.​ടി.​ഒ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Tags:    
News Summary - Passenger allegedly beaten by conductor on Ticket dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.