ക്ഷേ​മ പെ​ൻ​ഷ​ൻ സി.​പി.​എം ഓ​ഫി​സി​ൽ വ​ന്ന് വാ​ങ്ങ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം; ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്

നീ​ലേ​ശ്വ​രം: വീ​ട്ടി​ൽ ചെ​ന്ന് ന​ൽ​കേ​ണ്ട സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ പാ​ർ​ട്ടി ഓ​ഫി​സി​ൽ വ​ന്ന് വാ​ങ്ങ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്. കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ർ​ഡ് മെം​ബ​ർ എ​ൻ.​ടി. ശ്യാ​മ​ള വാ​ർ​ഡ് കൂ​ട്ടാ​യ്‌​മ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലേ​ക്കാ​ണ് ശ​ബ്ദ സ​ന്ദേ​ശ​മ​യ​ച്ച​ത്.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് നാ​രാ​യ​ണ​ൻ ക​ക്കോ​ലി​നെ ഗ്രൂ​പ്പി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. സി.​പി.​എം ഭ​രി​ക്കു​ന്ന ക​രി​ന്ത​ളം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ഖേ​ന​യാ​ണ് ഈ ​വാ​ർ​ഡി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സി.​പി.​എം കീ​ഴ്മാ​ല ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​രാ​യ​ണ സ്മാ​ര​ക മ​ന്ദി​ര​ത്തി​ലെ​ത്തി പ​ണം വാ​ങ്ങ​ണ​മെ​ന്നാ​ണ് മെം​ബ​റു​ടെ നി​ർ​ദേ​ശം.

ഓ​രോ വീ​ടു​ക​ളി​ലു​മെ​ത്തി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്താ​ൽ ഒ​രു പെ​ൻ​ഷ​ന് 40 രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് പാ​ർ​ട്ടി ഓ​ഫി​സി​ലെ​ത്തി പെ​ൻ​ഷ​ൻ വാ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തു​ക വീ​ട്ടി​ൽ ചെ​ന്ന് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ങ്കി​ലും പാ​ർ​ട്ടി ഓ​ഫി​സി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്ത് രാ​ഷ്ട്രീ​യ ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് സി.​പി.​എ​മ്മി​ന്റെ​യും വാ​ർ​ഡ് മെം​ബ​റു​ടെ​യും ശ്ര​മ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കി​നാ​നൂ​ർ- ക​രി​ന്ത​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​ഞ്ഞു.

Tags:    
News Summary - ക്ഷേ​മ പെ​ൻ​ഷ​ൻ സി.​പി.​എം ഓ​ഫി​സി​ൽ വ​ന്ന് വാ​ങ്ങ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗം; ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.