നീലേശ്വരം ഓർച്ച പുഴയിൽ നഗരസഭ വൈസ് ചെയർമാൻ കയാക്കിങ്​ നടത്തുന്നു

നീലേശ്വരം പുഴയിൽ ജല സാഹസിക കയാക്കിങ് ആരംഭിച്ചു

നീ​ലേ​ശ്വ​രം: ജ​ല സാ​ഹ​സി​ക ടൂ​റി​സം വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം​പ​ക​ർ​ന്ന് ക​യാ​ക്കി​ങ് ആ​രം​ഭി​ച്ചു. നീ​ലേ​ശ്വ​രം ഓ​ർ​ച്ച പു​ഴ​യി​ലാ​ണ് ക​യാ​ക്കി​ങ് തു​ഴ​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. സ​മ​ദ് ഓ​ർ​ച്ച, നി​ഷാ​ഹു കൂ​ളി​യം​കാ​ൽ, തൈ​ക്ക​ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ്, മൊ​ഹ​സീ​ൻ എ​ന്നീ യു​വ​സം​രം​ഭ​ക​രാ​ണ് ഓ​ർ​ച്ച പു​ഴ​യി​ൽ ക​യാ​ക്കി​ങ് ആ​രം​ഭി​ച്ച​ത്. ഡി.​ടി.​പി.​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ സാ​ഹ​സി​ക ക​യാ​ക്കി​ങ് തു​ട​ങ്ങി​യ​ത്.

അ​തി​സു​ര​ക്ഷ​യി​ലാ​ണ് ജ​ല​യാ​ത്ര ന​ട​ത്തു​ന്ന​ത്. ആ​ളു​ക​ളു​ടെ പൂ​ർ​ണ സു​ര​ക്ഷ സം​രം​ഭ​ക​ർ ഉ​റ​പ്പു​വ​രു​ത്തും.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി. ​ഗൗ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ഇ. ​ഷ​ജീ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷം​സു​ദ്ദീ​ൻ അ​രി​ഞ്ചി​റ, എം.​കെ. വി​ന​യ​രാ​ജ്, വി. ​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ ക​യാ​ക്കി​ങ്ങി​ൽ യാ​ത്ര ന​ട​ത്തി.




Tags:    
News Summary - Water adventure kayaking started on the Nileshwaram river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.