രമ്യയും മകളും
യുവതിയും കൈക്കുഞ്ഞും കിണറ്റില്‍ മരിച്ച നിലയിൽ
നീലേശ്വരം: മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി യുവതിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ പരേതനായ, സ്വകാര്യ ബീഡി കമ്പനി മേസ്ത്രിയായിരുന്ന എം. കൃഷ്ണന്-പി. മാധവി ദമ്പതികളുടെ മകള്‍ രമ്യയെയും (31) മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയുമാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിന്തളം തോളേനിയിലെ മുന്‍ സൈനികനും നീലേശ്വരം എഫ്.സി.ഐ സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായ പ്രതീഷാണ് ഭർത്താവ്.
ഞായറാഴ്ച രാത്രി പത്തിന് സഹോദരി സൗമ്യയോട് ഉറങ്ങാന്‍ പറഞ്ഞശേഷം രമ്യ കുഞ്ഞിനെയുംകൊണ്ട് മുറിയിൽ കിടക്കാന്‍ പോയതായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ രമ്യയെയും കുഞ്ഞിനെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കിണറ്റില്‍ ഇരുവരുടെയും മൃതദേഹം കണ്ടത്. ഏഴുവയസ്സുള്ള അർച്ചന എന്ന മകൾകൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.