റെയിൽവേ സ്റ്റേഷൻ
റോഡരികിൽ മാലിന്യം
തള്ളിയ നിലയിൽ
നീലേശ്വരം: മന്നൻപുറത്ത് കലശ മഹോത്സവത്തോട് അനുബന്ധിച്ച് നടത്തിയ കലശ ചന്തയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തള്ളിയത് റോഡരികിൽ. റെയിൽവേ സ്റ്റേഷൻ റോഡരികിലാണ് മാലിന്യങ്ങൾ കൊണ്ടുതളളിയത്. മഴ വന്നതോടെ ചീഞ്ഞ് നാറാൻ തുടങ്ങി. നീലേശ്വരം റോട്ടറി ക്ലബ് 25 ലക്ഷം ചെലവഴിച്ച് മോടിപിടിപ്പിച്ച റോഡിെന്റ കിഴക്ക് ഭാഗത്തും റെയിൽവേ ട്രാക്കിന് സമീപത്തുമാണ് കലശത്തിന് കച്ചവടം നടത്തിയവർ മാലിന്യം തള്ളിയത്.
റോഡരികിലെ ഇരിപ്പിടങ്ങളിൽ സായാഹ്ന സവാരിക്ക് വരുന്നവർക്ക് നാറ്റംമൂലം ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവർക്കും വരുന്നവർക്കും മൂക്ക് പൊത്തിയല്ലാതെ നടക്കാനാവില്ല. മന്നൻപുറത്ത് കാവിന് മുന്നിലെ മാലിന്യങ്ങൾ നഗരസഭ ഹരിതകർമ സേന ജൂൺ ഒമ്പതിന് ശുചീകരിച്ചിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷൻ റോഡരികിലേത് നീക്കം ചെയ്തില്ല. ജൂൺ ഒന്നിന് നീലേശ്വരത്തെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.