ഇസ്മായിൽ
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: എസ്.ടി.യു നേതാവ് അറസ്റ്റിൽ
നീലേശ്വരം: മതപഠനത്തിനെത്തിയ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ എസ്.ടി.യു നേതാവ് അറസ്റ്റിൽ. മത്സ്യത്തൊഴിലാളി യൂനിയൻ എസ്.ടി.യു ജില്ല നേതാവ് തൈക്കടപ്പുറം അഴിത്തലയിലെ കെ.പി. ഇസ്മായിൽ എന്ന കബർദാനെയാണ് (49) നീലേശ്വരം എസ്.ഐ പി. രാജീവൻ അറസ്റ്റു ചെയ്തത്.
ഒക്ടോബർ 10 മുതൽ നവംബർ രണ്ടു വരെയുള്ള ദിവസങ്ങളിൽ കബർദാന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവം കുട്ടി മദ്റസാധ്യാപകരെ അറിയിക്കുകയായിരുന്നു. മദ്റസാധികൃതർ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.