Posted On
date_range Updated On
date_range മൊബൈൽ പൊട്ടിത്തെറിച്ചു; അമ്മയും കുഞ്ഞും രക്ഷപ്പെട്ടു
നീലേശ്വരം: യുവതിയുടെ ഹാൻഡ് ബാഗിൽനിന്ന് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായി. നീലേശ്വരം ചെറപ്പുറം ആലിങ്കീഴില്‍ ബസ് സ്റ്റോപ്പിനു സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. ബങ്കളം തെക്കന്‍ ബങ്കളത്തെ എം.എല്‍.എ റോഡരികില്‍ താമസക്കാരിയായ ജഗദീഷിന്റെ ഭാര്യ പ്രജിഷയുടെ ബാഗില്‍നിന്നാണ് റെഡ്മിയുടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചത്.
ബാഗില്‍നിന്ന് തീപിടിച്ച് മൊബൈല്‍ പ്രജിഷയുടെ ദേഹത്തൂടെ താഴേക്ക് വീണപ്പോള്‍ കാലുകൊണ്ട് തട്ടിമാറ്റി. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും മറ്റും ഓടിയെത്തി തീഅണച്ചു. പ്രജിഷയുടെ ബാഗ് പൂർണമായും കത്തിനശിച്ചു. പ്രജിഷയുടെ കൂടെ പിഞ്ചുകുഞ്ഞും ഉണ്ടായിരുന്നു. പ്രജിഷയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.