Posted On
date_range Updated On
date_range കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
നീലേശ്വരം: മലയോരത്ത് ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതോടൊപ്പം കാടിറങ്ങിവരുന്ന ഇഴജന്തുക്കളും കർഷകർക്ക് ഭീഷണിയാകുന്നു. തിങ്കളാഴ്ച രാവിലെ കൊന്നക്കാട് വട്ടക്കയത്തുള്ള കടവിൽ ജോർജിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ ഭക്ഷിച്ചു.
വിവരമറിഞ്ഞെത്തിയ അയൽവാസി പാമ്പുപിടിത്തക്കാരനായ സിബിൻ സെബാസ്റ്റ്യനെ വിവരമറിയിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ സുരേന്ദ്രന്റെയും സിബിന്റെയും നേതൃത്വത്തിലെത്തിയ സംഘം പാമ്പിനെ പിടികൂടി കാട്ടിലേക്കു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.