റിട്ട.സി.ബി.ഐ ഉദ്യോഗസ്​ഥൻ​ പ്രഭാകരൻ നായരുടെ മൃതദേഹം സംസ്​കരിക്കാൻ വൈറ്റ്ഗാർഡ് ചിതയൊരുക്കുന്നു

ചിതയൊരുക്കി വൈറ്റ്ഗാർഡ് മാതൃക

കാസർകോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥൻ വിദ്യാനഗർ ഐ.ടി.ഐ റോഡിലെ പ്രഭാകരൻ നായരുടെ മൃതദേഹം മുളിയാർ കാനത്തൂരിലെ കുടുംബ വളപ്പിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങൾ സംസ്കരിച്ചു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് മരിച്ച ഇരുന്നൂറിലധികം പേരുടെ അന്ത്യകർമങ്ങളാണ് വൈറ്റ്ഗാർഡി‍െൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.

മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീരി‍െൻറ നേതൃത്വത്തിൽ വൈറ്റ്ഗാർഡ് കാസർകോട് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച, മുനിസിപ്പൽ സെക്രട്ടറി ബഷീർ കടവത്ത്, ഫൈസൽ പൈച്ചു ചെർക്കള, കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.

കൗൺസിലർ മമ്മു ചാലയെ കുടുംബാംഗങ്ങൾ വിവരം അറിയിച്ചതിനെ തുടർന്നാണ് വൈറ്റ്ഗാർഡ് അംഗങ്ങൾ എത്തിയത്​. 

Tags:    
News Summary - White guard done the cremation of the man who died by covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.