കാസർകോട്: വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വ്യാപാരികൾ പ്രക്ഷോഭത്തിനിറങ്ങുന്നു. നവംബർ മൂന്നിന് സൂചന പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽപെട്ട് തകർന്നുകൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായാണ് സൂചന പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രാവിലെ പത്തുമുതൽ 12 വരെയാണ് ധർണ.
കലക്ടറേറ്റ് പരിസരത്ത് ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. കോവിഡിനെ സർക്കാർ ധനസമാഹരണതിനുള്ള മാർഗമാക്കി മാറ്റി. പൊലീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥർക്ക് പിരിച്ചെടുക്കാനുള്ള തുകക്ക് ടാർജറ്റ് നിശ്ചയിച്ച് അവരെ കയറൂരി വിട്ട് വ്യാപാരികളിൽ നിന്ന് അന്യായമായ പിഴ ഈടാക്കുന്നു. സെക്ടർ മജിസ്ട്രേറ്റുമാരുടെ അനാവശ്യ കടന്നുകയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര കച്ചവടം അവസാനിപ്പിക്കുക തുടങ്ങി 11 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നത്. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ.അഹമ്മദ് ഷരീഫ്, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡൻറ് ബി.വിക്രം പൈ, എ.കെ. മൊയ്തീൻ കുഞ്ഞി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.