സുശീല വധം; ഭര്‍ത്താവ് റിമാൻഡിൽ

പെ​ര്‍ള: കാ​ട്ടു​കു​ക്കെ ക​ജം​പാ​ടി​യി​ലെ സു​ശീ​ല​യെ (43) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍ത്താ​വ് പെ​ര്‍ള അ​ജി​ല​ടു​ക്ക​യി​ലെ ജ​നാ​ര്‍ദ​ന​നെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു. വീ​ട്ടി​ല്‍ ന​ട​ന്ന വാ​ക്കേ​റ്റ​ത്തി​നി​ടെ സു​ശീ​ല​യു​ടെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​നാ​ര്‍ദ​ന​ന്‍ മൊ​ഴി ന​ല്‍കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പോ​സ്​​റ്റ്​​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടി​ല്‍, ക​ഴു​ത്തു​ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ ജ​നാ​ര്‍ദ​ന​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. സു​ശീ​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​െൻറ മു​ന്‍ഭാ​ഗ​ത്തെ വാ​തി​ല്‍ പൂ​ട്ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ജ​നാ​ര്‍ദ​ന​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.