കുറ്റിക്കോൽ: കാസർകോട് താലൂക്ക് റബർ ഫാർമേഴ്സ് െസാസൈറ്റി പിടിച്ചെടുക്കാൻ സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ ശ്രമം തടഞ്ഞത് മേൽഘടകം. ഘടക കക്ഷിയുടെ കൈവശമുള്ള സൊസൈറ്റി വ്യാജരേഖ ഉപയോഗിച്ചു പിടിച്ചെടുത്തുവെന്ന പരാതിയുമായി സി.പി.െഎ കോടതി കയറിയാൽ യു.ഡി.എഫ് ഏറ്റുപിടിക്കും. പെരിയ ഇരട്ടക്കൊല, മൻസൂർ വധം തുടങ്ങിയ കേസുകളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സി.പി.എമ്മിനു മുന്നണിയുടെ കൂട്ട് ഇതോടെ ഇല്ലാതാകും. സമരവും നിയമപ്രശ്നങ്ങളുമായി ഉയർന്ന് വിഷയം സി.പി.െഎ സംസ്ഥാന തലത്തിലേക്ക് ഉയർന്നാൽ സി.പി.എമ്മിനു തലയൂരേണ്ടിവരും.
ബേഡകം ഏരിയയിൽ സി.പി.എമ്മിൽ വർഷങ്ങളായി നിലനിന്ന വിഭാഗീയ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായത് പി. ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലുണ്ടായ വിമത വിഭാഗം സി.പി.െഎയിൽ ചേർന്നതോടെയാണ്. സി.പി.എം വിടുേമ്പാൾ ഗോപാലൻ മാസ്റ്റർ പ്രസിഡൻറായ സൊസൈറ്റിയിലെ 11 അംഗങ്ങളിൽ നാലുപേർ മാത്രമാണ് സി.പി.െഎയുടേതായിട്ടുണ്ടായത്. മറ്റുള്ളവർ സി.പി.എമ്മിലായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് നടന്നാൽ ആരു ജയിക്കുമെന്ന് ഇരു കൂട്ടർക്കും ഉറപ്പുണ്ടായിരുന്നില്ല. സൊസൈറ്റിയുടെ അധികാരം ലഭിക്കുന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഗോപാലൻ മാസ്റ്റർക്കുള്ള മറുപടിയാണ്. ഇതിെൻറ മുന്നോടിയായി പരിയാരം മെഡിക്കൽ കോളജ് പിടിച്ച മാതൃകയിൽ സൊസൈറ്റി പിടിക്കാൻ 300ാളം വ്യാജ കാർഡുകൾ ഉണ്ടാക്കിയതായി ആരോപണം ഉയർന്നു.
നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടക്കേണ്ടിയിരുന്ന സൊസൈറ്റി തെരഞ്ഞെടുപ്പ് ഇൗ തന്ത്രത്തിെൻറ ഭാഗമായി മാറ്റിവെക്കുകയും ചെയ്തു. എന്നാൽ, അവർ നിശ്ചയിച്ച് നിയമിച്ച റിേട്ടണിങ് ഒാഫിസർ സി.പി.എമ്മിെൻറ സഹായത്തിന് എത്തിയില്ല. വ്യജ കാർഡുകളുമായി ആളുകൾ എത്തിയപ്പോർ സി.പി.െഎക്കാർ എതിർത്തു. അവരെ റിേട്ടണിങ് ഒാഫിസർ തിരിച്ചയക്കുകയും ചെയ്തു. കുറച്ച ുസമയം തെരഞ്ഞെടുപ്പ് നിർത്തിവെച്ചു. ഇതിനിടയിലാണ് പിടിച്ചെടുക്കുകയെന്ന തന്ത്രം നടപ്പാക്കിയാലുണ്ടാകുന്ന രാഷ്ട്രീയ പ്രശ്നം സി.പി.എമ്മിെൻറ മേൽഘടകത്തിൽ നിന്നും വന്നത്. അതോടെ വ്യാജ കാർഡുകൾ പിൻവലിഞ്ഞു. വോെട്ടണ്ണിയപ്പോൾ ഗോപാലൻ മാസ്റ്ററുടെ പാനലിനു ജയം.
എണ്ണിക്കഴിഞ്ഞപ്പോൾ സി.പി.െഎയുടെ പ്രസിഡൻറ് സ്ഥാനാർഥി പി. ഗോപാലൻ മാസ്റ്റർക്ക് 316 വോട്ട് ലഭിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് ഏഴുപേർക്കും ജയിക്കാനുള്ള വോട്ട് ലഭിച്ചു. സൊസൈറ്റി പ്രസിഡൻറാകാൻ സി.പി.എം നിശ്ചയിച്ച സ്ഥാനാർഥി ഏരിയ കമ്മിറ്റിയംഗം കെ.എൻ. രാജന് 180 വോട്ട് മാത്രം ലഭിച്ചത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചു. അതേസമയം സി.പി.എം പാനലിലെ സതീരാജന് 265 വോട്ട് ലഭിച്ചു. ഗോപാലൻമാസ്റ്റർ പുറത്തുപോയിട്ടും നേതൃത്വത്തോടുള്ള അതൃപ്തി നീങ്ങിയില്ലെന്നാണ് കുറ്റിക്കോൽ ഫാർമേഴ്സ് സൊസൈറ്റി തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.