തളങ്കരയിൽ തകർന്നുകിടക്കുന്ന മീനിറക്ക് കേന്ദ്രം

തളങ്കര മീനിറക്ക് കേന്ദ്രം അപകടാവസ്ഥയിൽ

കാസർകോട്: മഴക്കാലത്ത് തളങ്കര പുഴ ഗതിമാറി ഒഴുകുമ്പോഴാണ് നാട്ടുകാർ തളങ്കരയിലെ മീനിറക്ക് കേന്ദ്രത്തെ ഭയപ്പെടുന്നത്. അത്രത്തോളം അപകടാവസ്ഥയിലാണ് തളങ്കരയിലെ ഹാർബർ സംവിധാനവും കെട്ടിടങ്ങളും. വർഷങ്ങളുടെ പഴക്കമുള്ളതാണ് തളങ്കരയിലെ മീനറക്ക് കേന്ദ്രം. ഇവിടെ തോണികൾക്കും ബോട്ടുകൾക്കും നങ്കൂരമിടാൻ സൗകര്യമൊരുക്കിയ പാലങ്ങളും മത്സ്യങ്ങൾ ലേലം വിളിക്കാൻ കെട്ടിയ കെട്ടിടവും വലിയ അപകട ഭീഷണിയിലാണുള്ളത്.

ടൂറിസത്തിന് ഏറെ സാധ്യതയുള്ള ഈ മനോഹര തീരത്ത് പദ്ധതികൾ ഒന്നും നടപ്പാക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. പദ്ധതി വരും എന്ന് പറയാൻ തുടങ്ങി വർഷങ്ങളായി. കാലവർഷം എത്തിയാൽ പുഴ കവിഞ്ഞൊഴുകി മീനിറക്ക് കേന്ദ്രത്തിനകത്തിലൂടെ ഒഴുകും. ഇതാണ് പാലവും അനുബന്ധ കെട്ടിടവും പൂർണമായും തകരാൻ കാരണമായതും. ഇവിടേക്ക് സന്ദർശകരെത്തുമ്പോഴാണ് നാട്ടുകാരുടെയും തൊട്ടടുത്ത തീരദേശ പൊലീസിന്റെയും ഇടപെടലുകൾ ഉണ്ടാകുന്നത്.

ഈ സമയങ്ങളിൽ മീനിറക്ക് കേന്ദ്രത്തിലേക്കുള്ള പ്രവേശനം നാട്ടുകാരും പൊലീസും ചേർന്ന് തടയും. ഇത് എത്രകാലം തുടരുമെന്നുള്ള ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നതും. തളങ്കരയിൽ മിനി ഹാർബർ സംവിധാനം ഒരുക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ടൂറിസം മേഖലക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമെന്ന് നഗരസഭ അധികൃതരും പറയുന്നു. ഒന്നും നടക്കുന്നില്ല. ഏതായാലും വികസനത്തിന് വേഗത വേണമെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്.

Tags:    
News Summary - Thalangara fish farming center in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.