അന്തർസംസ്ഥാന സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിക്കും

കാസര്‍കോട്: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കുന്നു. ഇതുസംബന്ധിച്ച്​ ചർച്ച നടത്തുന്നതിന്​ കർണാടക കെ.എസ്​.ആർ.ടി.സി അധികൃതർ ഞായറാഴ്​ച കാസർകോട്​ എത്തും. ഒമ്പതു ​മാസത്തോളമായി നിർത്തി​െവച്ച സർവിസ്​ പുനരാരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ സംബന്ധിച്ചായിരിക്കും ചർച്ച. കർണാടക-കേരള ആർ.ടി.സികൾ തുല്യ ഷെഡ്യൂളുകളാണ്​ നടത്തുക. അതിന്​ ഇടവിട്ടുള്ള സമയം നിജപ്പെടുത്താനുണ്ട്​. ഇതുസംബന്ധിച്ച സമയം ക്രമപ്പെടുത്താനാണ്​ ചർച്ച നടത്തുന്നത്​.

കർണാടകയിൽ ബസ് ​യാത്ര സജീവമായി. കെ.എസ്​.ആർ.ടി.സിയിലും ലോക്​ഡൗൺ നിബന്ധനകളിൽ ഇളവുവന്നിട്ടുണ്ട്​. അതിനാലാണ്​ സർവിസ്​ പുനരാരംഭിക്കുന്നത്​. തിങ്കളാഴ്​ച മുതലാണ്​ സർവിസ്​ ആരംഭിക്കുക. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ മാത്രം വൈകുമെന്ന്​ കെ.എസ്​.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു. കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും തിങ്കളാഴ്​ച സര്‍വിസ് പുനരാരംഭിക്കാൻ ഒരുക്കമാണ്​. നിര്‍ത്തിവെച്ച സർവിസുകള്‍ പുനരാരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടിട്ടുണ്ട്​. എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ ഇതുസംബന്ധിച്ച്​ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക്​ കത്ത്​ നൽകിയിരുന്നു. ഇപ്പോള്‍ തലപ്പാടി വരെ മാത്രമേ ഇരു സംസ്ഥാനത്തി​െൻറയും ബസുകള്‍ ഓടുന്നുള്ളൂ. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും വിദ്യാഭ്യാസ ആവശ്യത്തിന് പോകുന്നവരുമടക്കം നിത്യേന മംഗളൂരുവിനെ ആശ്രയിക്കുന്ന നൂറുകണക്കിനു പേര്‍ ഏറെ പ്രയാസം അനുഭവിച്ചുവന്നിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കൊറോണ കോര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായിരുന്നു. തിങ്കളാഴ്​ച സർവിസ്​ പുനരാരംഭിക്കാൻ കലക്​ടറും നിർദേശിച്ചിട്ടുണ്ട്​. സെക്രട്ടറി തലത്തില്‍ ഉന്നയിച്ച് എത്രയും പെട്ടെന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് ശ്രമമുണ്ടാവണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Interstate ksrtc service will resume on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT