റോഡിൽ ജീവൻ പൊലിഞ്ഞവരുടെ വീട്ടിൽ സ്​നേഹ സൈറണുമായി മോ​േട്ടാർ വാഹന വകുപ്പ്

കാസർകോട്: വാഹനാപകടത്തിൽ മരിച്ചവരുടെ വീടുകളിലേക്ക്​ ആശ്വാസത്തി​െൻറ സ്​നേഹ സൈറണുമായി മോട്ടോർ വാഹന വകുപ്പ്. വാഹനാപകടത്തിൽപെട്ട് മരിക്കുന്നവരുടെ ലോക ഓർമദിനത്തി​െൻറ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പി​െൻറ എൻഫോഴ്‌സ്‌മെൻറ്​ വിഭാഗം എത്തുന്നത്​.

തളങ്കര ഖാസി ലൈനിലെ പി.എച്ച്. അബ്​ദുൽ ഖാദറി​െൻറ വീട്ടിലാണ് ഉദ്യോഗസ്ഥർ ആദ്യമായി വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. ബൈക്ക് അപകടത്തിൽ മകൻ നഷ്​ടപ്പെട്ടതി​െൻറ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിലേക്ക്​ എൻഫോഴ്‌സ്‌മെൻറ്​ ആർ.ടി.ഒ ടി.എം ജെർസൺ എത്തിയാണ്​ ആശ്വാസ വാക്കുകൾ പകർന്നത്​. അബ്​ദുൽ ഖാദറി​െൻറയും സുമയ്യയുടെയും മകൻ ഹസൻ മിദ്‌ലാജും സഹോദരീപുത്രൻ അബു ഹുസൈഫത്തും ജൂലൈ 15ന് രാത്രി കുമ്പള നായിക്കാപ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്. കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്നു ഇരുവരും. ജില്ലയിൽ 12ഓളം വീടുകളിൽ സാന്ത്വനവുമായി മോട്ടോർ വാഹന വകുപ്പ് എത്തുന്നുണ്ട്​. നവംബർ 16നാണ് വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ ഓർമദിനം. അതിന് മൂന്നുദിവസം മുമ്പ് തന്നെ ഇത്തരത്തിൽ പുതിയ സന്ദേശവുമായി അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ വീടുകളിൽ മോട്ടോർ വാഹന വകുപ്പ് അധികാരികൾ എത്തുകയാണ്.

സംസ്​ഥാനത്തുതന്നെ ആദ്യമായി കാസർകോടാണ്​ ഇൗ ആശയം നടപ്പാക്കിത്തുടങ്ങിയത്. ഇത് മറ്റു ജില്ലകളിലും നടപ്പാക്കും. മോട്ടോർ വെഹിക്​ൾ ഇൻസ്‌പെക്ടർമാരായ എ.പി. കൃഷ്ണകുമാർ, അസി. മോട്ടോർ വെഹിക്​ൾ ഇൻസ്‌പെക്ടർമാരായ എ. അരുൺരാജ്, എം. സുധീഷ്‌, എ. സുരേഷ് എന്നിവരും ആർ.ടി.ഒയുടെ കൂടെയുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.