നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

കാ​സ​ർ​കോ​ട്​: നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​ര്‍ക്ക​ള ബം​ബ്രാ​ണി ന​ഗ​റി​ലെ മൊ​യ്തീ​ന്‍കു​ഞ്ഞി​നെ​യാ​ണ്​ (41) സി.​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 2012ല്‍ ​വി​ദ്യാ​ന​ഗ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്​​റ്റ്. മൊ​യ്തീ​ന്‍കു​ഞ്ഞി ആ​റു കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​തും ഇ​ര​ട്ട പാ​സ്‌​പോ​ര്‍ട്ട് സ​മ്പാ​ദി​ച്ച​തും യു​വാ​വി​‍െൻറ കാ​ൽ അ​ടി​ച്ചു​ത​ക​ര്‍ത്ത​തും ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. പ്ര​തി​യെ ചെ​ര്‍ക്ക​ള​യി​ലെ ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍വെ​ച്ചാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - criminal arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.