മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ ബസ് നിർത്തുന്ന സ്ഥലം
ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ യാത്രക്കാർ വലയുന്നു
മൊഗ്രാൽ പുത്തൂർ: ദേശീയപാത നിർമാണപ്രവൃത്തി പൂർത്തിയായി മാസങ്ങളായിട്ടും മൊഗ്രാൽ പുത്തൂർ അറഫാത്ത് നഗറിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡ് നിർമാണം ആരംഭിക്കുന്നതിനുമുമ്പ് ഇവിടെ സന്നദ്ധസംഘടന നിർമിച്ച കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നു. നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ശരിയാക്കാം എന്ന് പറഞ്ഞതല്ലാതെ ഇത് വരെ നിർമിച്ചിട്ടില്ല. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെംബറുമായ മാഷിദ മുഹമ്മദ് അറഫാത്ത് നഗറിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു.
പഞ്ചായത്ത് ഹോമിയോ ആശുപത്രി, മൃഗാശുപത്രി, അംഗൻവാടി തുടങ്ങിയവ ഇതിനടുത്താണ്. ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, രോഗികൾ, വൃദ്ധജനങ്ങൾ അടക്കം ദിവസം നിരവധിപേർ യാത്രക്കായി കാത്തിരിക്കുന്നത് ഇവിടെയാണ്. ഇപ്പോൾ വെയിലും മഴയും കൊണ്ട് കാത്തിരിക്കേണ്ട അവസ്ഥയാണ്. ദേശീയപാത അധികൃതർ യാത്രക്കാരോട് മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നുന്നത്. വിദ്യാർഥികളോട് ബാലവാകാശ ലംഘനവും ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും തടയുകയാണ് ഇതിലൂടെ ദേശീയപാത അധികൃതർ ചെയ്യുന്നത്. അറഫാത്ത് നഗറിൽ എത്രയും വേഗത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുല്ലക്കുഞ്ഞി, വാർഡ് മെംബർ മാഷിദ മുഹമ്മദ് എന്നിവർ മുഖേന അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.