സിവിക് പുരസ്കാരം ഗംഗൻ ആയിറ്റിക്ക്

ചെറുവത്തൂർ: നാടൻകല ഗവേഷകനും നാടകപ്രവർത്തകനുമായിരുന്ന സിവിക് കൊടക്കാടി​‍ൻെറ സ്മരാണാർഥം കൈരളി പൊള്ളപ്പൊയിൽ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരത്തിന് നാടകപ്രവർത്തകനായ ഗംഗൻ ആയിറ്റിയെ തിരഞ്ഞെടുത്തു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി സ്വദേശിയായ ഇദ്ദേഹം 40 വർഷമായി കലാരംഗത്ത് സജീവമാണ്. ആയിറ്റി റെഡ്​സ്​റ്റാർ കലാസമിതിക്ക് നാടകങ്ങൾ സംവിധാനം ചെയ്താണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കണ്ണൂർ, കാസർകോട്​ ജില്ലകളിലെ നൂറിലധികം കലാസമിതികൾക്കായി നാടകം സംവിധാനം ചെയ്തു. ഉണരുന്ന സാരംഗി, മധ്യധരണ്യാഴി, വെറുമൊരു മോഷ്​ടാവായ ഒതേനൻ തുടങ്ങിയ നാടകങ്ങൾ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വർഷങ്ങളായി നീലേശ്വരം സീനെറ്റ് ചാനലിലും പയ്യന്നൂർ നെറ്റ്​വർക്ക് ചാനലിലും അവതാരകനാണ്. പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.