വായന പക്ഷാചരണത്തിന് സമാപനം

വിദ്യാനഗർ: വായന പക്ഷാചരണത്തി​ൻെറ ഭാഗമായി വിദ്യാനഗർ ജവഹർലാൽ പബ്ലിക് ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിച്ചുവന്ന പ്രഭാഷണ പരമ്പര സമാപിച്ചു. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ ഐ.വി.ദാസ് അനുസ്മരണം നടത്തി സമാപനയോഗം ഉദ്ഘാടനം ചെയ്തു. കാസർകോട് ഗവ.കോളജ് മലയാളം വിഭാഗം തലവൻ പ്രഫ. ഉണ്ണി പുത്രോട്ടിൽ പ്രഭാഷണം നടത്തി. ജവഹർലാൽ പബ്ലിക് ലൈബ്രറി പ്രസിഡൻറ്​ എം.പത്മാക്ഷൻ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, സുധാമണി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.എ.എൻ. മനോഹരൻ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ എ.സി.മുരളീധരൻ നന്ദിയും പറഞ്ഞു. രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറയും കള്ളാർ, പനത്തടി പഞ്ചായത്ത് തല നേതൃസമിതിയുടെയും ആഭിമുഖ്യത്തിൽ താലൂക്ക് തല സമാപനം മാച്ചിപ്പള്ളി എം.വി.എസ് വായനശാലയിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഷിജിൻ കൃഷ്ണ അധ്യക്ഷത വഹിച്ചു. സോഷ്യൽ വളൻറിയർമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ ആദരിച്ചു. വാർഡ് മെംബർ ഉഷ രാജു, താലൂക്ക് ജോ. സെക്രട്ടറി ബി.കെ. സുരേഷ്, ജില്ല കൗൺസിൽ അംഗം കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. നേതൃസമിതി കൺവീനർ എ.കെ. രാജേന്ദ്രൻ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു. പെരുമ്പള: യൂത്ത് ക്ലബ് പെരുമ്പളയുടെ സഹകരണത്തോടെ ഇ.എം.എസ് ഗ്രന്ഥാലയം ഐ.വി. ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ഡോ. വിനോദ് കുമാർ പെരുമ്പള പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 35125 രൂപ ഡി.വൈ.എഫ്​.​െഎ ജില്ല സെക്രട്ടറി സി.ജെ. സജിത്തിന് കൈമാറി. ഡോക്ടറേറ്റ്​ നേടിയ വിനോദ് കുമാർ പെരുമ്പളയെ ആദരിച്ചു. ടി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സി.ജെ. സജിത്ത്, ക്ലബ് സെക്രട്ടറി സനോജ് എന്നിവർ സംസാരിച്ചു. കെ.മണികണ്ഠൻ സ്വാഗതവും സരിത നന്ദിയും പറഞ്ഞു. vayanapaksam വായന പക്ഷാചരണത്തി​ൻെറ വെള്ളരിക്കുണ്ട് താലൂക്ക് സമാപനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.