കാസർകോട്: കോവിഡ് പശ്ചാത്തലത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻെറ മദ്റസകൾ ഓൺലൈൻ വഴി നടക്കുന്നതിനാൽ മദ്റസ അധ്യാപകർക്ക് പൂർണമായ വേതനം നൽകാതിരിക്കുന്ന അവസ്ഥ മഹല്ല് തലത്തിൽ സംജാതമാകരുതെന്നും അവരെ നിലനിർത്തുന്നതിനാവശ്യമായ കർമപദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ സംയുക്ത യോഗം മഹല്ലുകളോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സാന്നിധ്യവും പഠനപ്രവർത്തനങ്ങളും ഉറപ്പുവരുത്തുന്നതിനു വേണ്ടി സജീവമാകണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്റസ മാനേജ്മൻെറ് ജില്ല പ്രസിഡൻറ് എം.എസ്. തങ്ങൾ മദനി, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക്രട്ടറി സയ്യിദ് തങ്ങൾ മാസ്തിക്കുണ്ട്, ട്രഷറർ ഹാരിസ് ഹസനി തൃക്കരിപ്പൂർ, സെക്രട്ടറി ഹമീദ് ഫൈസി, ജില്ല മാനേജ്മൻെറ് ജനറൽ സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി, സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.