എഫ്.സി.ഐ തൊഴിലാളികൾ ഇന്ന് പണിമുടക്കും

നീലേശ്വരം: കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകൾ മുഴുവൻ സ്വകാര്യ മുതലാളിമാർക്ക് തീറെഴുതി നൽകുന്ന മനുഷ്യത്വരഹിതമായ ടെൻഡർ നടപടികൾ അവസാനിപ്പിക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുക, എഫ്.സി.ഐ മാനേജ്മൻെറി​ൻെറ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഫ്.സി.ഐ തൊഴിലാളികൾ ഇന്ന്​ സംയുക്തമായി സൂചന പണിമുടക്ക് നടത്തും. മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് എഫ്.സി.ഐ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൊഴിലാളികളോട് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.