നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കുമ്പള: ബന്തിയോട്ട് നാലു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. ബന്തിയോട് അടുക്ക ബൈദലയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് 4.2 കിലോ കഞ്ചാവുമായി ബൈദലയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ബാദിഷയെ(36) പൊലീസ് പിടികൂടിയത്. എസ്.ഐ സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദീഷ് ഗോപാലൻ, രാജേഷ്, രൂപേഷ്, ദിവ്യ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.