രണ്ടേക്കർ സ്ഥലത്ത് ഞാറ് നടീൽ നടന്നു

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം കാലിക്കടവ്​ ബ്രാഞ്ച്​ രണ്ടേക്കർ തരിശുഭൂമിയിൽ നെൽകൃഷിയിറക്കി. നടീൽ ഉത്സവം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ചെയർമാൻ വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്​ഥിരംസമിതി അധ്യക്ഷൻ എം.വി. രാഘവൻ, വാർഡ് മെംബർ കെ. മോഹനൻ, കെ.വി. ചന്തു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ.കെ. ലക്ഷ്മണൻ സ്വാഗതവും കോഒാഡിനേറ്റർ വി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. nadeel ചിത്രം: സി.പി.എം കാലിക്കടവ് ബ്രാഞ്ച് തരിശുപാടത്ത് നടത്തുന്ന നെൽകൃഷിയുടെ നടീൽ ഉത്സവം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.