കരുവളത്തെ ടീച്ചറമ്മക്ക് നാടിൻെറ സ്നേഹാദരം കാഞ്ഞങ്ങാട്: കരുവളം പ്രദേശത്തെ ഒരു തലമുറയെ അറിവിൻെറ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ സ്വന്തം മാധവി ടീച്ചർക്ക് നാടിൻെറ ആദരവ്. കരുവളം അംഗൻവാടിയിൽനിന്ന് 39 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ടീച്ചർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രയയപ്പും ആദരവും നൽകിയത്. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിയും നഗരസഭ ഉപാധ്യക്ഷയുമായ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. ബിൽടെക് അബ്ദുല്ല, കെ. മനോജ്, അമീർ, റഹ്മാൻ എന്നിവർ സംസാരിച്ചു. നാട്ടുകാർ നൽകിയ സ്നേഹത്തിന് മാധവി ടീച്ചർ നന്ദി പറഞ്ഞു. റെഡ് സ്റ്റാർ ക്ലബ് സെക്രട്ടറി രാജേഷ് കരുവളം സ്വാഗതവും അംഗൻവാടി ടീച്ചർ പി. അനിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.