പടന്ന: അപകടം പതിയിരിക്കുന്ന ഓരിമുക്ക് കൈതക്കാട് റോഡ് വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. വളവും കാഴ്ചയെ മറക്കുന്ന തരത്തിലുള്ള വീടിൻെറ ഉയരമുള്ള ചുറ്റുമതിലുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. കൈതക്കാട് റോഡിൽ സലഫി മസ്ജിദിന് സമീപമുള്ള വളവിൽ ഇതിനകംതന്നെ ധാരാളം അപകടങ്ങൾ നടന്നുകഴിഞ്ഞു. പലർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് റോഡ് സ്ഥിരമായി തകർന്നുകിടക്കുന്നതുമൂലം വാഹനങ്ങൾക്ക് വേഗം കുറച്ചു മാത്രമേ ഇതിലൂടെ കടന്നുപോകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, മൂന്നുമാസം മുമ്പ് റോഡ് മെക്കാഡം ടാറിങ് നടത്തിയതോടെ വാഹനങ്ങൾക്ക് വേഗം വർധിച്ചു. അപകടസ്ഥലം ചെറുവത്തൂർ പടന്ന പഞ്ചായത്തുകളുടെ അതിർത്തിയിലായതിനാൽ നാട്ടുകാർ പരാതിപ്പെടുമ്പോൾ രണ്ട് പഞ്ചായത്തും പരസ്പരം ഉത്തരവാദിത്തം ആരോപിച്ച് ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. റോഡിൽ വേഗനിയന്ത്രണ സംവിധാനം ഉപയോഗിച്ചും അപകട സൂചന ബോർഡ് സ്ഥാപിച്ചും അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.