തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പം ഇ.ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ചാണ് മുഹമ്മദ് റംഷീദ് പിടിയിലായത്.
സ്കൂട്ടറിൽ ഇരിട്ടി ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് എം.ഡി.എം.എ കടത്തുന്നുണ്ടെന്ന് കണ്ണൂർ റൂറൽ ജില്ല ആൻഡി നർക്കോട്ടിക്ക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിലാണ് സ്ക്വാഡ് കരിമ്പം ഇ.ടി.സി പൂമംഗലം റോഡ് ജങ്ഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെച്ചത്.
തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ എസ്.ഐമാരായ ഗോവിന്ദൻ, മനോജ് എന്നിവർ ചേർന്ന് പ്രതിയുടെ ദേഹപരിശോധന നടത്തി എം.ഡി.എം.എ കണ്ടെടുത്തു. പ്രതി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളും തളിപ്പറമ്പിൽ വിൽപന നടത്തുന്ന ആളുമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.