പുരുഷോത്തമന്റെ ഷെഡ് മാത്രമല്ല, അടി മാന്താൻ വരെ പാർട്ടിക്ക് ശേഷിയുണ്ട് -കെ.കെ. രാഗേഷ്

പയ്യന്നൂർ: പ്രകോപന പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ അനുകൂലിക്കുന്ന ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ഷെഡ് മാത്രമല്ല, അടി വരെ മാന്താൻ പാർട്ടിക്ക് ശേഷിയുണ്ടെന്നും എന്നാൽ പാർട്ടി അതിന് തീരുമാനിച്ചിട്ടില്ലെന്നും രാഗേഷ് പറഞ്ഞു. പയ്യന്നൂരിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ഡിവൈ.എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെന്ന് കരുതി പയ്യന്നൂരിലെ പാർട്ടി ഒലിച്ചുപോയി എന്നൊന്നും വിചാരിക്കേണ്ട. പയ്യന്നൂരില്‍ ആസൂത്രിത ആക്രമണങ്ങൾ നടത്തിയവരെ പിടികൂടണം. യഥാർഥ പ്രതികൾ പിടിയിലായാൽ ചില മഹാവിപ്ലവകാരികളുടെ മുഖംമൂടി അഴിഞ്ഞുവീഴും. പ്രതികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. എന്നാൽ, കള്ളക്കേസാണ് ലക്ഷ്യമെങ്കിൽ അപ്പോൾ കാണാം. ആരായാലും പിടികൂടണം.

ധൻരാജിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് സംസാരിക്കാൻ വി. കുഞ്ഞികൃഷ്ണന് അവകാശമില്ല. ധൻരാജ് രക്തസാക്ഷി ദിനത്തിൽ സംഘ്പരിവാർ നേതാവിനെ വേദിയിലിരുത്തി എം.എൽ.എ ഓഫിസ് ഉദ്ഘാടനം ചെയ്തയാളാണ് കുഞ്ഞികൃഷ്ണൻ. നുണ കോട്ടകളുടെ മുകളിലാണ് ഇവർ താൽക്കാലിക വിജയം നേടിയത്. പാർട്ടിയിൽനിന്ന് പലരും പുറത്തുപോയിട്ടുണ്ട്. എന്നാൽ, ആരും പാർട്ടിക്കുള്ളിലെ രേഖയെടുത്ത് വാർത്തസമ്മേളനം നടത്തിയിട്ടില്ല. ഉപേക്ഷിച്ച ബൈക്ക് തള്ളി ദൂരെ കൊണ്ടുപോയി കത്തിച്ചതിലും ചെമ്മീൻ ഫാമിലെ ഷെഡ് കത്തിച്ചതിലും സംശയമുണ്ട്’ -രാഗേഷ് പറഞ്ഞു.

Tags:    
News Summary - K.K. Ragesh controversy remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.