വർധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യം തടയുന്നതിനും ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം പഴയങ്ങാടി: കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ലക്ഷ്യമിട്ട് ജനമൈത്രി പൊലീസ് ജനപ്രതിനിധികളുടെയും സന്നദ്ധസംഘടന പ്രവർത്തകരുടെയും അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യഭാമ ഉദ്ഘടനം ചെയ്തു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ ബി മാട്ടൂൽ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഗീത, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐ .ഉണ്ണികൃഷ്ണൻ (സി.ആർ.ഒ), സി.പി.ഒ മനോജ് , ജനപ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന നേതാക്കൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ ചർച്ചയിൽ സംസാരിച്ചു.
പ്രദേശത്ത് വർധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യം തടയുന്നതിനും ക്രമസമാധാന പാലനത്തിനും ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ജനവാസ മേഖലകളിൽ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കുന്നതിനെക്കുറിച്ചും പൊലീസും ജനങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുന്ന പൊലീസിന്റെ എല്ലാ പ്രവർത്തങ്ങൾക്കും ഗ്രാമപഞ്ചായത് ഭരണസമിതികളുടെ സർവ സഹകരണവുമുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പു നൽകി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസ് എപ്പോഴും സന്നദ്ധരാണെന്നും ജനപ്രതിനിധികളുടെയും,സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെ വാർഡുകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധ ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും പഴയങ്ങാടി പൊലീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.