കാരായി രാജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ തലശ്ശേരിയിൽ നടന്ന യോഗത്തിൽനിന്ന്
തലശ്ശേരി: തലായി തുറമുഖം, ഗോപാലപ്പേട്ട ഫിങ്കർ ജെട്ടി എന്നിവിടങ്ങളിൽ മദ്യം-മയക്കുമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടിക്കൊരുങ്ങി അധികൃതർ. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കാരായി രാജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്, എക്സൈസ് എന്നിവരെ കൂടി ഉൾപ്പെടുത്തി വീണ്ടും യോഗം ചേർന്നത്.
തുറമുഖ പ്രദേശത്ത് കത്താത്ത തെരുവ് വിളക്കുകൾ എത്രയും വേഗം ശരിയാക്കാൻ തീരുമാനിച്ചു. ജനകീയ പങ്കാളിത്തത്തോടെ സി.സി ടി.വി സ്ഥാപിക്കും. പൊലീസ്-എക്സൈസ് പട്രോളിങ് ശക്തിപ്പെടുത്തും. പ്രാദേശിക തലത്തിൽ പ്രദേശവാസികളുടെ യോഗം വിളിച്ചുകൂട്ടി ജാഗ്രത സമിതികൾ രൂപവത്കരിക്കും. അസമയങ്ങളിൽ പുറമെനിന്നു വരുന്ന സാമൂഹികവിരുദ്ധരെ നിരീക്ഷിക്കും. ബോട്ടുകളിൽ ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ തീരദേശ പൊലീസ് സ്റ്റേഷനിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം ബോട്ടുടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. അന്തർസംസ്ഥാന തൊഴിലാളികൾക്ക് വൃത്തിയുള്ള താമസസൗകര്യം ബോട്ടുടമകൾ ഒരുക്കണം. ലഹരിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തും. കാരായി രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ കാരായി ചന്ദ്രശേഖരൻ, വൈസ് ചെയർപേഴ്സൻ വി. സതി, കോസ്റ്റൽ പൊലീസ്, തലശ്ശേരി പൊലീസ്, എക്സൈസ്, തുറമുഖം, നഗരസഭ ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.