കൂത്തുപറമ്പ്: ജോലിക്കുനിന്ന വീട്ടിൽനിന്ന് കുട്ടിയുടെ സ്വർണാഭരണം കവർന്ന് കടന്നുകളഞ്ഞ സ്ത്രീ അറസ്റ്റിൽ. പാലക്കാട് സ്വദേശി ജി. മഹേശ്വരിയെയാണ് (43) കൂത്തുപറമ്പ് എസ്.ഐ അഖിൽരാജും സംഘവും തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പിനടുത്ത കുട്ടിക്കുന്നിലെ വീട്ടിൽ ജോലിക്കെത്തിയ മഹേശ്വരി അവിടെയുള്ള കുട്ടിയുടെ ഒന്നേമുക്കാൽ പവൻ സ്വർണാഭരണവുമായാണ് കടന്നത്.
രണ്ടുമാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ തൃശൂരിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹേശ്വരിയുടെ പേരിൽ 13ഓളം മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.