നിബ്രാസ്, മുഹമ്മദ് താഹ
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വയോധികയുടെ സ്വർണ മാല പൊട്ടിച്ച് ഓടിയ പ്രതികൾ പിടിയിൽ. വളപട്ടണം പാലോട്ടുവയൽ ജസ്ന മൻസിലിൽ കെ.എൻ. നിബ്രാസ് (27), തോട്ടട മുബാറക് മൻസിലിൽ മുഹമ്മദ് താഹ (21) എന്നിവരാണ് പിടിയിലായത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇവർ മാല തട്ടിപ്പറിച്ചത്.
വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നിബ്രാസിന് മൂന്ന് മോഷണം ഉൾപ്പെടെ ആറും താഹക്ക് ഏഴ് മോഷണ കേസ് ഉൾപ്പെടെ ഒമ്പതും കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചും സഞ്ചരിച്ച വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്.
ടൗൺ ഇൻസ്പെക്ടർക്കു പുറമെ സബ് ഇൻസ്പെക്ടർമാരായ ഷമീൽ, സവ്യ സച്ചി, അജയൻ, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ ഷൈജു, രാജേഷ്, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പയ്യാമ്പലം ബീച്ചിൽ കഴിഞ്ഞ ഞായറാഴ്ചയാണ് കർണാടക സ്വദേശിയായ വയോധികയുടെ മാല പൊട്ടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.