പരിസ്ഥിതി പഠന റിപ്പോർട്ട് കൈമാറി മൂന്നു മാസം; തീരുമാനമെടുക്കാതെ തീരദേശ പരിപാലന അതോറിറ്റി

ക​​ണ്ണൂ​​ർ: അ​​ഴീ​​ക്ക​​ൽ തു​​റ​​മു​​ഖ​​ത്ത് വ​​ള​​പ​​ട്ട​​ണം പു​​ഴ​​യി​​ൽ മ​​ണ​​ലെ​​ടു​​ക്കു​​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​തെ കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി. ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ആ​ൻ​ഡ് ടെ​ക്‌​നി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ൻ​സി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കി​റ്റ്കോ) പ​രി​സ്ഥി​തി പ​ഠ​നം ന​ട​ത്തി കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ട്ട് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടി​ൽ യാ​തൊ​രു ന​ട​പ​ടി​യും തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി എ​ടു​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി അ​ന​ന്ത​മാ​യി നീ​ളാ​നു​ള്ള കാ​ര​ണം. അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തു​നി​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി​ത​വ​ണ തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റ്റി​യെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്.

ക​ണ്ണൂ​രി​െ ഏ​ക അം​ഗീ​കൃ​ത മ​ണ​ൽ​ക​ട​വാ​യ വ​ള​പ​ട്ട​ണ​ത്ത് മ​ണ​ലെ​ടു​പ്പ് മു​ട​ങ്ങി​യി​ട്ട് ഒ​രു​വ​ർ​ഷ​വും ആ​റു​മാ​സ​വും ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും പ്ര​തി​സ​ന്ധി​യാ​ണ്. നി​​ർ​​മാ​​ണ​​ത്തി​​ന് മം​​ഗ​​ളൂ​​രു, പൊ​​ന്നാ​​നി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നു ഭീ​​മ​​മാ​​യ തു​​ക ന​​ൽ​​കി​​യാ​​ണ് ആ​​വ​​ശ്യ​​ക്കാ​​ർ മ​​ണ​​ൽ വാ​​ങ്ങു​​ന്ന​​ത്. 2017 മു​​ത​​ൽ മ​​ണ​​ൽ ക​​ഴു​​ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ർ ഹൈ​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ കേ​​സി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് മ​​ണ​​ൽ വാ​​ര​​ൽ നി​​ർ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് തു​​റ​​മു​​ഖ​​ത്തോ​​ട് പ​​രി​​സ്ഥി​​തി പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ക​ട​വു​ക​ൾ പൂ​ട്ടി​യി​ട്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്താ​ലാ​യി. മ​​ണ​​ൽ വാ​​ര​​ൽ നി​​ല​​ച്ച​​തോ​​ടെ സ​​ർ​​ക്കാ​​റി​​ന് ല​​ഭി​​ക്കേ​​ണ്ട കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ​​യും നി​​ല​​ച്ചു. ഒ​​രു മാ​​സം ചു​​രു​​ങ്ങി​​യ​​ത് ആ​​റു​കോ​​ടി രൂ​​പ അ​​ഴീ​​ക്ക​​ൽ ഹാ​​ർ​​ബ​​റി​​ൽ​​നി​​ന്നു മ​​ണ​​ലെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ​​ർ​​ക്കാ​​റി​​ലേ​​ക്ക് എ​​ത്തു​​മാ​​യി​​രു​​ന്നു.

തു​​റ​​മു​​ഖ​​ത്ത് സ​​മീ​​പ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​മ്പ​​തു ക​​ട​​വു​​ക​​ൾ വ​​ഴി​​യാ​​ണ് മ​​ണ​​ലെ​​ടു​​ത്തി​​രു​​ന്ന​​ത്.

അ​​ഴീ​​ക്കോ​​ട് -ര​​ണ്ട് ക​​ട​​വു​​ക​​ൾ, വ​​ള​​പ​​ട്ട​​ണം -​മൂ​​ന്ന്, പാ​​പ്പി​​നി​​ശ്ശേ​​രി -​ര​​ണ്ട്, മ​​ട​​ക്ക​​ര മാ​​ട്ടൂ​​ൽ -ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണി​​ത്. അ​​ത​​ത് ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണി​​ത്. ഇ​​വി​​ട​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ​​രി​​സ്ഥി​​തി പ​​ഠ​​നം ന​​ട​​ത്തി​​യ​​ത്. മ​​ണ​​ൽ വാ​​ര​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​സ്ഥി​​തി​​ക്ക് ദോ​​ഷം സം​​ഭ​​വി​​ക്കു​​ന്നു​​ണ്ടോ, മ​​ണ​​ൽ ക​​ഴു​​ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പു​​ഴ​​യി​​ലെ വെ​​ള്ള​​ത്തി​​ന് പ​​രി​​സ്ഥി​​തി പ്ര​​ശ്നം നേ​​രി​​ടു​​ന്നു​​ണ്ടോ തു​​ട​​ങ്ങി​​യ വി​​വി​​ധ കാ​​ര്യ​​ങ്ങ​​ളാ​​ണ് കി​​റ്റ്കോ പ​​രി​​ശോ​​ധി​​ച്ച​​ത്. പ​​ഠ​​ന​​ത്തി​​ൽ പ​​രി​​സ്ഥി​​തി​​ക്ക് കോ​​ട്ടം ത​​ട്ടു​​ന്ന ഒ​​ന്നും ക​​ണ്ടെ​​ത്ത​​നാ​​യി​​ട്ടി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ ‘മാ​​ധ്യ​​മ​​ത്തോ​​ട് പ​​റ​​ഞ്ഞി​രു​ന്നു. കേ​ര​ള തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ അ​ന്തി​മ തീ​രു​മാ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ് വ​ള​പ​ട്ട​ണം പ്ര​ദേ​ശം.

Tags:    
News Summary - Three months after handing over the environmental study report; Coastal Management Authority without decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.