മോഷ്ടിച്ച ബൈക്കിൽ യുവാക്കളുടെ കറക്കം മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ പതിഞ്ഞപ്പോൾ
കണ്ണൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിയടിച്ച് കള്ളൻ. ഹെൽമറ്റ് ധരിക്കാതെ മോഷ്ടിച്ച ബൈക്കുമായി യുവാവ് കറങ്ങി നടക്കുന്ന ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ കാമറയിലാണ് പതിഞ്ഞത്. ചെമ്പിലോട് സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ റോഷിത്തിന്റെ ബൈക്കിലാണ് മോഷ്ടാവിന്റെ കറക്കം.
ജനുവരി എട്ടിന് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് റോഷിത്തിന്റെ ബൈക്ക് മോഷണം പോയത്. കഴിഞ്ഞദിവസം ബസിന്റെ ആവശ്യത്തിന് മോട്ടോർ വാഹന വകുപ്പിന്റെ ആപ് പരിശോധിച്ചപ്പോഴാണ് തന്റെ ബൈക്ക് വരുത്തിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
മേയ് 19ന് ആലക്കോടും ജൂൺ 10ന് ചാലോടുമാണ് മോഷ്ടിച്ച ബൈക്കുമായി യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ കാമറയിൽ പതിഞ്ഞത്. കാമറക്ക് മുന്നിൽ മുഖം മറച്ചാണ് യാത്ര. കണ്ണൂർ ടൗൺ പൊലീസിൽ വിവരം അറിയിച്ചു. കേസ് അന്വേഷണത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.