ജോലിയുണ്ട്, വേതനമില്ല; വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽമാർ ആ​ശങ്കയിൽ

ക​ണ്ണൂ​ർ: പ​ണി​ക്കൂ​ലി​യു​മി​ല്ല പ​ണി​ക്കു​റ​വു​മി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ. പേ​രി​ന് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജാ​ണെ​ങ്കി​ലും ജോ​ലി​ക്ക് ത​ക്ക വേ​ത​ന​മി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. സ്പാ​ർ​ക്കി​ൽ മു​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​യി​രു​ന്നു പ​ദ​വി​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ർ​ന്ന് യോ​ഗം വി​ളി​ച്ച് അ​ത് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ചോ​ദ്യ​പേ​പ്പ​ർ, പ​രീ​ക്ഷ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യം, സി​ല​ബ​സ്, പ​ഠ​ന​സ​മ​യം എ​ന്നി​വ​യെ​ല്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് തു​ല്യ​വും കൂ​ടാ​തെ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ക്ലാ​സെ​ടു​ക്കു​ക​യും മ​റ്റ് അ​ധ്യാ​പ​ക​ർ ചെ​യ്യേ​ണ്ടു​ന്ന മു​ഴു​വ​ൻ ജോ​ലി​യും ചെ​യ്യു​ക​യും വേ​ണം.

എ​ക്‌​സ്‌​പേ​ർ​ട്ട് ഇ​ൻ​റ​റാ​ക്ഷ​ൻ ക്ലാ​സ്, ഓ​ൺ ദ ​ജോ​ബ് ട്രെ​യി​നി​ങ്, പ്രൊ​ഡ​ക്ഷ​ൻ കം ​ട്രെ​യി​നി​ങ്, വൊ​ക്കേ​ഷ​ന​ൽ എ​ക്സ്പോ, പ​രീ​ക്ഷ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങി​യ അ​ധി​ക​ജോ​ലി​ഭാ​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വി.​എ​ച്ച്.​എ​സ്‌.​ഇ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് അ​ധി​ക​മാ​യി ചെ​യ്യേ​ണ്ട​തു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യും അ​തി​ന് പ്ര​​ത്യേ​ക ശ​മ്പ​ള​സ്കെ​യി​ലു​മൊ​ക്കെ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് അ​തി​ല​ധി​കം ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​ധ്യാ​പ​ക​രോ​ടു​ള്ള ഈ ​ക​ടു​ത്ത അ​വ​ഗ​ണ​ന. പേ​രി​ന് 1380 രൂ​പ മാ​ത്രം അ​ല​വ​ൻ​സി​ന​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. വെ​ക്കേ​ഷ​ൻ സ​റ​ണ്ട​റും ഇ​വ​ർ​ക്ക് ബാ​ധ​ക​മ​ല്ല എ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. ക്രി​സ്മ​സി​നും മ​റ്റ് മു​ഴു​വ​ൻ അ​വ​ധി​ദി​ന​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ക​യും വേ​ണം.

കോ​വി​ഡ് കാ​ല​ത്തെ സ​റ​ണ്ട​റ​ട​ക്കം ഇ​പ്പോ​ഴും പ​ല അ​ധ്യാ​പ​ക​ർ​ക്കും കി​ട്ടി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്. നി​ര​വ​ധി​ത​വ​ണ സ​ർ​ക്കാ​റി​നും അ​ധി​കാ​രി​ക​ൾ​ക്കും പ്രി​ൻ​സി​പ്പ​ൽ ഫോ​റം ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ ഇ​വ​രു​ടെ പ​രാ​തി​ക​ൾ​ക്ക് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷ.

Tags:    
News Summary - There is work, but no salary; VHSE principals are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.