പുഴയോരത്ത് മാലിന്യം തള്ളൽ: യുവാവ് പിടിയിൽ

തലശ്ശേരി: ജനവാസ മേഖലയിലെ പുഴയോരത്ത് കണ്ടൽക്കാടുകൾക്കിടയിൽ പതിവായി മാലിന്യം തള്ളുന്ന യുവാവിനെ ധർമടം പൊലീസ് കൈയോടെ പിടികൂടി. വടക്കുമ്പാട് കൂളി ബസാറിനടുത്ത ഇടവലത്ത് വീട്ടിൽ കെ.കെ. ഫിറോസാണ് പിടിയിലായത്. ഇയാൾ ഓടിച്ചുവന്ന ഗുഡ്സ് ഓട്ടോയും കസ്​റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഫിറോസിനെ പൊലീസ് ജാമ്യത്തിൽ വിട്ടു. വാഹനം കോടതിയിൽ ഹാജരാക്കും. വീടുകളിൽ നിന്നും കടകളിൽ നിന്നും മാലിന്യം ശേഖരിച്ച് പുഴയോരത്ത് കൊണ്ടുതള്ളിയതിന് നേരത്തെയും ഫിറോസ് പിടിയിലായിരുന്നു. പണം ഈടാക്കിയായിരുന്നു ഇടപാട്.

സംഭവം ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം പൊലീസിന് കൈമാറിയതോടെയാണ് പ്രതി കുടുങ്ങിയത്. നിട്ടൂർ കുന്നോത്ത് ജുമാമസ്ജിദിന് തൊട്ടപ്പുറം പുഴയോരത്താണ് മാലിന്യക്കൂമ്പാരത്തോടെ ഫിറോസും വാഹനവും കസ്​റ്റഡിയിലായത്. ധർമടം സി.ഐ ശ്രീജിത്ത് കൊടേരിയുടെ നിർദേശത്തെ തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിലായിരുന്നു നടപടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.