Posted On
date_range Updated On
date_range കോടതിയിൽനിന്ന് മുങ്ങിയ വാറന്റ് പ്രതി പിടിയിൽ
തലശ്ശേരി: തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ വാറന്റ് പ്രതിയെ പിടികൂടി. പേരട്ട തൊട്ടിപ്പാലം സ്വദേശി സഹീറാണ് (50) അറസ്റ്റിലായത്. ഉളിക്കൽ പൊലീസാണ് തിങ്കളാഴ്ച സഹീറിനെ തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കിയത്. കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതിയാണ് ഇയാൾ.
കോടതി നടപടികൾക്കിടയിൽ വൈകീട്ടാണ് സഹീർ ഓടി രക്ഷപ്പെട്ടത്. മക്കൾക്ക് ചെലവിന് നൽകാത്തതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. കോഴിക്കോട് താമരശ്ശേരിയിൽ നിന്നും തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ എട്ടുമാസം തടവിനു ശിക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.