സ്ലോ​ട്ട് ല​ഭി​ച്ചി​ട്ടും ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്താ​ത്ത​തി​ൽ ത​ല​ശ്ശേ​രി​യി​ൽ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ

സ്ലോ​ട്ട് ല​ഭി​ച്ചി​ട്ടും ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്തി​യി​ല്ല; പ്ര​തി​ഷേ​ധം

ത​ല​ശ്ശേ​രി: ഡ്രൈ​വി​ങ് ടെ​സ്റ്റി​ന് സ്ലോ​ട്ട് ല​ഭി​ച്ച് മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രു​ന്നെ​ത്തി​യ​വ​രെ ടെ​സ്റ്റ് ന​ട​ത്താ​തെ തി​രി​ച്ച​യ​ച്ചെ​ന്ന് ആ​രോ​പി​ച്ച് ത​ല​ശ്ശേ​രി മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പാ​ര്‍ട്ടു​മെ​ന്റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

പ്ര​തി​ദി​നം 80 പേ​ര്‍ക്കാ​ണ് ടെ​സ്റ്റ് ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള​തെ​ന്നി​രി​ക്കെ 86 പേ​ര്‍ക്ക് സ്ലോ​ട്ട് ന​ല്‍കി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലെ​ത്തി​യ സ്ത്രീ​ക​ളും വി​ദ്യാ​ര്‍ഥി​ക​ളും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ജോ​ലി​ക്ക് അ​വ​ധി എ​ടു​ത്തെ​ത്തി​യ​വ​രു​മാ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ല്‍ വ​ല​ഞ്ഞ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍കാ​ന്‍ ശ്ര​മി​ച്ച​വ​രോ​ട് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. പ​രാ​തി എ​ഴു​തി ന​ല്‍കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വാ​ങ്ങാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ല്‍ മു​ക​ളി​ലേ​ക്ക് പ​രാ​തി​പ്പെ​ട്ടോ​ളൂ എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും ടെ​സ്റ്റി​ന് എ​ത്തി​യ​വ​ർ പ​റ​ഞ്ഞു.

മൂ​ന്നും നാ​ലും മാ​സം കാ​ത്തി​രു​ന്നാ​ണ് പ​ല​ര്‍ക്കും ടെ​സ്റ്റി​ന് തീ​യ​തി ല​ഭി​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി പോ​ലു​ള്ള വ​ലി​യൊ​രു ഏ​രി​യ​യി​ല്‍ സ്ലോ​ട്ടു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ഡീ​ഷ​ന​ലാ​യി എം.​വി.​ഐ​യെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ നി​വേ​ദ​നം ന​ല്‍കി​യി​രു​ന്ന​താ​യി ഡ്രൈ​വി​ങ് സ്‌​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നാ​ണ് ലൈ​സ​ന്‍സി​നാ​യി എ​ത്തി​യ​വ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Driving test not conducted despite getting slot; Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.