തലശ്ശേരി: ഭീതിജനകമായ ശബ്ദം പുറപ്പെടുവിച്ച് നഗരത്തിൽ ഓടിയ രൂപമാറ്റം വരുത്തിയ രണ്ടു കാർ തലശ്ശേരി ട്രാഫിക് പൊലീസ് പിന്തുടർന്ന് പിടികൂടി. കാർ ഉടമകൾക്ക് 5,000, 8,000 രൂപ വീതം പിഴ ചുമത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം.
കെ.എൽ 58 എസ് 1717, കെ.എൽ 54 എം 8444 നമ്പർ കാറുകളാണ് പിടികൂടിയത്. സൈലൻസറിൽ രൂപമാറ്റം വരുത്തി ഉഗ്രശബ്ദം പുറപ്പെടുവിച്ച് ഓടുന്നത് കണ്ടാണ് ട്രാഫിക് പൊലീസ് പിന്തുടർന്നത്. കസ്റ്റഡിയിലെടുത്ത കാറുകൾ പലവിധത്തിൽ രൂപ മാറ്റം വരുത്തിയതായും കണ്ടെത്തി.
ഗ്ലാസുകളിലും ടെയിൽ ലാമ്പുകളിലും കറുത്ത കൂളിങ്ങ് ഒട്ടിച്ച നിലയിലായിരുന്നു. ഇവയിലൊന്നിൽ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി സ്റ്റിക്കറിലാണ് നമ്പർ പതിച്ചത്. പടക്കം പൊട്ടുന്ന രീതിയിലുള്ള ഉഗ്രശബ്ദമാണ് സൈലൻസറുകളിൽ നിന്നും പുറപ്പെടുവിച്ചിരുന്നത്. ട്രാഫിക് എസ്.ഐ അശോകന്‍റെ നേതൃത്വത്തിലുള്ള സംഘം കാറുകൾ വിശദമായി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.