Posted On
date_range Updated On
date_range ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി നാട്
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ യാത്രക്കാരനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വടകര ഭാഗത്തേക്കുള്ള ബസ് ട്രാക്കിലാണ് യാത്രക്കാരൻ കുഴഞ്ഞുവീണത്. വീഴ്ചയിൽ മൂക്ക് പൊട്ടി ചോര ഒഴുകുകയും അബോധാവസ്ഥയിലുമായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ ഉടൻതന്നെ ആംബുലൻസ് ഡ്രൈവറെ വിളിക്കുകയും യാത്രക്കാരുടെ സഹായത്തോടെ അബോധാവസ്ഥയിലായ യാത്രക്കാരനെ ട്രാക്കിൽ നിന്ന് പാസഞ്ചർ ലോബിയിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷ നൽകി.
ആംബുലൻസിൽ ഡ്രൈവർ പ്രനീഷ്. നഴ്സ് അഭിജിത്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽ കുമാർ വിലങ്ങിൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ബസ് ജീവനക്കാർ യാത്രക്കാർ തുടങ്ങിയവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.