കൊളശ്ശേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം
തലശ്ശേരി: കൊളശ്ശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം. ആരോഗ്യ കേന്ദ്രങ്ങളുടെ മികവ് പരിശോധിച്ച് അക്രഡിറ്റേഷൻ നൽകുന്ന നാഷനൽ ക്വാളിറ്റി സ്റ്റാൻഡേർഡ് ഏജൻസിയുടെ പരിശോധനയിലാണ് 94 ശതമാനം മാർക്ക് നേടിയത്.
ജില്ല തല യോഗ്യതക്ക് ശേഷം സംസ്ഥാനതല അംഗങ്ങളുടെ പരിശോധനയിലും മികവു പുലർത്തിയതോടെയാണ് കൊളശ്ശേരി സർക്കാർ കേന്ദ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സംസ്ഥാന അംഗീകാരത്തിന് ശിപാർശ ചെയ്‌തത് . തുടർന്നുള്ള പരിശോധനയിൽ 94 ശതമാനം മാർക്കും ലഭിക്കുകയുണ്ടായി.
കേന്ദ്ര അംഗീകാരം ലഭിച്ചതോടെ അടുത്ത മൂന്ന് വർഷം സ്ഥാപനത്തിന്റെ ഭൗതികസാഹചര്യ വികസനത്തിന് രണ്ട് ലക്ഷം രൂപ വീതം നൽകും. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യം, രോഗികളുടെ അഭിപ്രായം, ജീവനക്കാരുടെ പെരുമാറ്റം, നൽകിവരുന്ന സേവനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
ദിവസേന 150 നും 200 നും ഇടയിൽ രോഗികൾ ചികിത്സക്കെത്തുന്നുണ്ട്. ഗർഭിണികൾക്കുള്ള ക്ലിനിക് സൗകര്യം, കുട്ടികൾക്കുള്ള വാക്‌സിനേഷൻ, ടെലിമെഡിസിൻ സേവനങ്ങൾ നൽകിവരുന്നു.
കുട്ടിമാക്കൂൽ, മാടപ്പീടിക അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററുകൾ വഴി ഒരു ഡോക്ടർമാരുടെ സേവനവും രോഗികൾക്ക് നൽകിവരുന്നു. നഗരത്തിലെ 32 വാർഡുകളിൽ നിന്നുള്ള ആശാ വർക്കർമാർ ഈ ആരോഗ്യ കേന്ദ്രത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.