കണ്ണൂര്‍: താഴെചൊവ്വയിലെ പലചരക്ക് കടയില്‍നിന്ന് രാത്രി പണം കവര്‍ന്ന പ്രതിയെ ടൗണ്‍ പൊലീസ് പിടികൂടി. കൂടാളിയിലെ ചുക്കെൻറവിടെ വീട്ടിൽ സി.എച്ച്. ഇസുദ്ദീന്‍ (40) ആണ് പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ സി.െഎ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കടയിലെ മേശവലിപ്പില്‍ സൂക്ഷിച്ച 30,000 രൂപയാണ് കവര്‍ന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ചുവപ്പ് ടി ഷര്‍ട്ട് ധരിച്ചയാള്‍ കടയില്‍നിന്ന് പണം കവരുന്നതും തുടര്‍ന്ന് ഓട്ടോയില്‍ മേലേചൊവ്വ ഭാഗത്തേക്ക് പോകുന്നതും കണ്ടെത്തി.
അന്വേഷണത്തിൽ പ്രതി മേലേചൊവ്വയില്നിന്ന് ബസില്‍ കയറി കൂടാളിയില് ഇറങ്ങിയതായി കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടില്‍നിന്നാണ് കൈയോടെ പിടികൂടിയത്. എസ്.ഐ ഹാരിസ്, അനീഷ്, എ.എസ്.ഐ രഞ്ജിത്, സി.പി. സുകേഷ്, ഷാജി, സജിത്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.